നടക്കുന്നതു ഭാരവും തടിയും കുറയ്ക്കാനാണെങ്കില്‍ വെറുതേ നടന്നാല്‍പോരാ, ഇങ്ങനെ നടക്കണം.

Tue,Oct 25,2016


ഭാരവും തടിയും കുറയ്ക്കാന്‍ നടത്തം ശീലിച്ചവര്‍ കൂടുതല്‍ നടന്നാല്‍ പെട്ടെന്നു ലക്ഷ്യം സാധിക്കാമെന്നു കരുതുന്നു. അതിനായി വളരെ തത്രപ്പെട്ട് കൂടുതല്‍ വേഗത്തിലും കൂടുതല്‍ സമയവും നടക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അങ്ങനെ നടന്നു വിഷമിക്കുന്നതിലല്ല, ഫലപ്രദമായി നടക്കുന്നതിലാണ് ലക്ഷ്യം സാധിക്കുന്നത്.
അതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക 1. പ്രതിദിനം 15,000 ചുവടു നടക്കുന്നതാണ് ഉത്തമം. ഗ്രൗണ്ടില്‍ ഒരു റൗണ്ട് നടക്കുമ്പോള്‍ എത്ര ചുവടു വയ്ക്കുന്നുവെന്ന് എണ്ണിനോക്കിയ ശേഷം എത്ര റൗണ്ട് നടക്കുന്നോ അതനുസരിച്ചു ഗുണിച്ച് മൊത്തം ചുവടുകള്‍ കണക്കുകൂട്ടാവുന്നതാണ്. അതില്‍ കൂടുതലോ കുറവോ ആയാല്‍ നമ്മുടെ മസിലുകള്‍ രൂപപ്പെടുന്നതിനു പോലും ഉപകാരപ്രദമാകില്ല.
2 ഭക്ഷണം കഴിക്കുന്നതുപോലെയാണു നടത്തവും, ഒരു തവണ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനെക്കാള്‍ അതേ അളവ് ഭക്ഷണം പലതവണയായി കഴിക്കുന്നതാണ് ആരോഗ്യപ്രദമെന്നതു പോലെ, ഒറ്റത്തവണയായി കൂടുതല്‍ നടക്കുന്നതിനെക്കാള്‍ അതേ ദൂരം മൂന്നു തവണയായി നടക്കുന്നതാണ് കൂടുതല്‍ ഉത്തമം. ഓരോ തവണ ഭക്ഷണത്തിനു ശേഷവും 15- 20 മിനിട്ടു നടക്കുന്നതാണ് ഒറ്റത്തവണയായി 45 മിനിട്ട് നടക്കുന്നതിനെക്കാല്‍ ആരോഗ്യകരം. ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ ഏറ്റവും ഉചിതമായതും ഇതാണ്.
3 കയറ്റം കയറി നടക്കുമ്പോള്‍ നാം കൂടുതല്‍ ആയാസപ്പെടുകയും നമ്മുടെ ഹൃദയമിടിപ്പ് കൂടുകയും ചെയ്യും. നമ്മുടെ മെറ്റാബോളിസനിരക്കു കൂടുകയും മസിലുകള്‍ രൂപപ്പെടുകയും ചെയ്യും. മുകളിലേക്കു നടക്കുമ്പോള്‍ ശരീരം മുമ്പോട്ട് ആയുകയും വേഗം കുറയ്ക്കുകയും ചെയ്യണം. അപ്പോള്‍ നമ്മുടെ മസിലുകളില്‍ കൂടുതല്‍ ആയാസമുണ്ടാകില്ല.
4. നടപ്പിനു മുമ്പു ഗ്രീന്‍ ടീ കുടിക്കുന്നതു നല്ലതാണ്. നമ്മുടെ അമിതകൊഴുപ്പു കത്തിത്തീരാന്‍ ഗ്രീന്‍ ടീ ഉപയുക്തമാകുമെന്നാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതു കൃത്യമായി പാലിച്ചാല്‍ നമ്മുടെ ശരീരത്തിലെ കൊഴുപ്പ് 20 ശതമാനം കൂടുതല്‍ അപ്രത്യക്ഷമാകുമത്രേ.
5. ഒരേ രീതിയില്‍ നടന്ന് നമ്മുടെ നടത്ത വേളകള്‍ വിരസമാക്കുന്നതിനെക്കാള്‍ നല്ലതു പല വേഗത്തിലും ശൈലിയിലും നടക്കുമ്പോള്‍ വിരസത കുറയും. ഇതുമൂലം 20 ശതമാനം കൊഴുപ്പു കുറയുമത്രേ. ഇടയ്ക്കിടെ ഒരുമിനിട്ട് വിശ്രമം കൊടുക്കു്ന്നതും കൂടുതല്‍ കലോറി കത്തിത്തീരാന്‍ വഴിയൊരുക്കും.
6. നടത്തം ഭാരം കുറയ്ക്കാന്‍ ഉത്തമമാണെങ്കിലും അതിനൊപ്പം ശരീരഭാരം കുറയ്ക്കുന്ന വ്യായാമങ്ങള്‍ കൂടി ചെയ്താല്‍ അദ്ഭുതഫലങ്ങളുണ്ടാക്കാനാവും. 15- 20 മിനിട്ട് ഇമ്മാതിരി വ്യായാമങ്ങള്‍ കൂടി ചെയ്യുന്നത് അപ്രീതിക്ഷിത ഗുണം ചെയ്യും. പുഷ് അപ് പോലുള്ള വ്യായാമങ്ങളാണ് ഏറ്റവും ഫലപ്രദം. ഹൃദയമിടിപ്പ് കൂട്ടാനും ഇതു സഹായകരമാണ്.
7. നടത്തത്തിനിടയിലോ മുമ്പും പിമ്പുമോ മധുരപാനീയങ്ങള്‍ ഒഴിവാക്കേണ്ടതാണ്. നടത്തം കൊണ്ടു കൊഴുപ്പു കൂടുമ്പോഴും മധുരപാനീയം വഴി പുതിയ കൊഴുപ്പ് രൂപം കൊള്ളും.
8. നാം ആവശ്യമില്ലാതെ വാഹനങ്ങളുപയോഗിക്കുന്നുണ്ട്.എന്നാല്‍ എല്ലായിടത്തേക്കും വാഹനങ്ങളിലെത്താന്‍ നോക്കാതെ ചെറിയ ചെറിയനടത്തങ്ങള്‍ ശരീരത്തിനു ഗുണം ചെയ്യുകയേയുള്ളൂ. കാര്‍ അല്പം മാറ്റി നിര്‍ത്തി വീട്ടിലേക്കു നടന്നു ചെല്ലുക, സ്റ്റെയര്‍ കേയ്‌സുകള്‍ കയറുക തുടങ്ങിയവ നമ്മുടെ കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും.
9. വെള്ളം കൂടുതല്‍ കുടിക്കും തോറും നമ്മുടെ ഭാരം കുറഞ്ഞുകൊണ്ടേയിരിക്കും. കൂടുതല്‍ വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പില്ലാതാകും. പ്രതിദിനം ഒന്നര ലിറ്റര്‍ വെള്ളം കുടിക്കുന്നവരില്‍ പ്രതിവര്‍ഷം 17,400 കാലറി ഇല്ലാതാക്കുമെന്നാണ് ഏകദേശക്കണക്ക്. 10. ഒറ്റയ്ക്കാണു നടക്കുന്നതെങ്കില്‍ ഒപ്പം അല്‍പം സംഗീതവുമാകാം. സംഗീതം കേട്ടുകൊണ്ടുള്ള നടത്തം നമ്മുടെ വിരസതയകറ്റുമെന്നതിനെക്കാള്‍ അതു മനസിനെ ശാന്തമാക്കുകയും ഊര്‍ജസ്വലമാക്കുകയും ചെയ്യും.

Write A Comment

 
Reload Image
Add code here