ഇന്ത്യക്കാര്‍ മരിക്കാനുള്ള കാരണങ്ങളില്‍ ആദ്യമൂന്നു സ്ഥാനങ്ങള്‍: ഹൃദയാഘാതം, ശ്വാസകോശതടസം, പക്ഷാഘാതം

Wed,Oct 19,2016


ഹൃദയാഘാതം, ശ്വാസകോശതടസം, പക്ഷാഘാതം; ഇവയാണ് ഇന്ത്യയില്‍ മരണകാരണമാകുന്ന രോഗങ്ങളില്‍ ആദ്യമൂന്നു കാരണങ്ങള്‍. മൂന്നിലൊന്നു മരണങ്ങള്‍ക്കും ഇവയാണു കാരണങ്ങളാകുന്നത്.
നാലും അഞ്ചും സ്ഥാനങ്ങളില്‍ പ്രമേഹവും വൃക്കരോഗങ്ങളുമാണ്. ഇന്ത്യയില്‍ മരണകാരണമാകുന്ന ആദ്യപത്തെണ്ണത്തില്‍ സാംക്രമികരോഗമല്ലാത്ത അഞ്ചു രോഗങ്ങളാണിവ. സാംക്രമികരോഗങ്ങളില്‍ പ്രധാനപ്പെട്ടവ ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, വയറിളക്കം എന്നിവയാണ്. മാസം തികയാതെയുണ്ടാകുന്ന ശിശുക്കളിലെ ടി ബി ഉള്‍പ്പെടെയുള്ള രോഗങ്ങളും പ്രാധാനകാരണമായി കണക്കാക്കപ്പെടുന്നു. മരണകാരണങ്ങളില്‍ പത്താം സ്ഥാനം റോഡപകടമാണ്. ഇന്ത്യയില്‍ പ്രതിവര്‍ഷമുണ്ടാകുന്ന 10.3 മില്യണ്‍ മരണങ്ങളില്‍ 60 ശതമാനവും ഈ പത്തുകാരണങ്ങള്‍ കൊണ്ടുണ്ടാകുന്നവയാണ്.
സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്വേഷന്റെ ഗവേഷകര്‍ 195 രാജ്യങ്ങളിലെ 249 മരണകാരണങ്ങള്‍ സംബന്ധിച്ചു നടത്തിയ പഠനങ്ങളില്‍നിന്നുരുത്തിരിഞ്ഞ കണ്ടെത്തലുകള്‍ ലാന്‍സെറ്റ് എന്ന ശാസ്ത്ര പ്രസിദ്ധികരണത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണിത്.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here