ഏത്തപ്പഴം തടി കുറയ്ക്കുന്നതിങ്ങനെ

Mon,Oct 17,2016


ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുന്ന പഴമാണ് ഏത്തപ്പഴം(നേന്ത്രപ്പഴം). ഏത്തപ്പഴം കഴിച്ചാല്‍ വണ്ണം വയ്ക്കുമെന്നു കരുതുന്നവരാണ് ഏറെയും. എന്നാല്‍ ഏത്തപ്പഴം നമ്മുടെ ആരോഗ്യകാര്യത്തില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയാണ്. കൃത്യമായി ഏത്തപ്പഴം കഴിക്കുന്നവരുടെ ദുര്‍മേദസ് കുറഞ്ഞുവരും. ഏത്തപ്പഴത്തിന്റെ വിശേഷങ്ങളെന്തൊക്കെയാണെന്നു നോക്കാം.
* ഏത്തപ്പഴത്തില്‍ നിറയെ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് നമ്മുടെ ശരീരത്തില്‍ ജലാംശം കെട്ടിക്കിടക്കുന്നതു തടയുന്നതിലൂടെ ശരീരം വീര്‍ക്കുകയും നീരുവയ്ക്കുകയും ചെയ്യുന്ന അവസ്ഥ കുറയും. നമ്മുടെ കുടവയര്‍ കുറച്ച് വയറു ചെറുതാകാനും ഏത്തപ്പഴം കഴിച്ചാല്‍ മതി.
* ഏത്തപ്പഴത്തില്‍ കൊളൈനും വിവിധ വൈറ്റമിന്‍ ബി പോഷകങ്ങളും ഉള്ളതിനാല്‍ ശരീരത്തില്‍ കൊഴുപ്പടിയുന്നതു തടയും. ജീനുകളിലെ കൊഴുപ്പ് നേരിട്ടു എരിച്ചു കളയുന്നതുമൂലം ശരീരത്തിലെ മൊത്തം കൊഴുപ്പ് മാറ്റുന്നു.
* നല്ല ജീവിതശൈലിയുടെ ഭാഗമായി ആരോഗ്യകരമായ ഭക്ഷണം കഴിച്ചാലും നമ്മില്‍ ജംങ്ക് ഫുഡുകളോടുള്ള അമിതാസക്തിയുണ്ടാവും. അങ്ങനെയുള്ളപ്പോള്‍ ഒരു ഏത്തപ്പഴം കഴിച്ചാല്‍ ആ ആസക്തി കുറഞ്ഞുകിട്ടുകയും വിശപ്പ് ഇല്ലാതാകുകയും ചെയ്യും.
* ഏത്തപ്പഴത്തില്‍ പ്രൊബയോട്ടിക് ഘടകങ്ങളുള്ളതിനാല്‍ കുടലിലും അന്നനാളത്തിലുമുള്ള നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കും. ഇതുമൂലം ഭക്ഷണത്തിന്റെ ദഹനം എളുപ്പമുള്ളതാകും. ദഹനക്കേടാണ് ശരീരത്തിന്റെ തൂക്കം കൂടാന്‍ ഒരു കാരണമാകുന്നത്.

Other News

 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • കാപ്പികുടി ശീലമാക്കിയ കലിഫോര്‍ണിയക്കാര്‍ക്ക് കാന്‍സറിനുള്ള മുന്നറിയിപ്പ് ഫ്രീ
 • വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ കുറയ്ക്കുവാന്‍ സഹായിക്കുമെന്ന് പഠനം
 • കണ്‍തടങ്ങളിലെ കറുപ്പ് മായാന്‍ എന്തുചെയ്യണം
 • ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍
 • മരുന്ന് ഒഴിവാക്കി മഞ്ഞള്‍ കഴിച്ചു; രക്താര്‍ബുദത്തില്‍ നിന്നും മുക്തി നേടിയ വയോധിക അത്ഭുതമാകുന്നു
 • Write A Comment

   
  Reload Image
  Add code here