മധ്യവയസ്‌കരായ സ്ത്രീകളില്‍ പലരും സെക്‌സില്‍ ആക്ടീവ്, സംതൃപ്തരും

Sat,Oct 01,2016


മധ്യവയസായ സ്ത്രീകളില്‍ നല്ലൊരു വിഭാഗത്തിനു ബെഡ്‌റൂമില്‍ കൂടുതല്‍ താത്പര്യവും സജീവതയുമുണ്ടെന്നു പഠനം.
പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകര്‍ 39 സ്ത്രീകളുമായി സംസാരിച്ചു നടത്തിയ പഠനത്തില്‍ 46നും 59 നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ ബെഡ്‌റൂമില്‍ കൂടുതല്‍ 'അഡ്വഞ്ചറസ്' ആണെന്നു വ്യക്തമാക്കുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന അവസരങ്ങളുടെ എണ്ണം പഴയതിലും കുറവാണെങ്കിലും ബന്ധപ്പെടുമ്പോള്‍ കൂടുതല്‍ ആസ്വദിക്കുകയും ആക്ടീവാകുകയും ചെയ്യുമത്രേ.
പ്രായം കൂടുന്നതനുസരിച്ച് ആത്മവിശ്വാസം പഴയതിലും കൂടുന്നുവെന്നതാണു പ്രധാന കാരണം. ഓരോരുത്തരുടെയും ഇല്ലായ്മകളും വല്ലായ്മകളും സ്വയം മനസിലാക്കി ആ കുറവുകള്‍ വൈകാരികതയോടെയും സ്‌നേഹപരിലാളനകളിലൂടെയും പരിഹരിച്ചു മുന്നേറാന്‍ ഈ പ്രായത്തില്‍ കഴിയുന്നുവെന്നതും ഇതിനു കാരണമാണ്. സ്ത്രീകള്‍ ആര്‍ത്തവവിരാമത്തോടടുക്കുമ്പോള്‍ അവരുടെ ലൈംഗികതൃഷ്ണ കുറയുകയും അവരുടെ ഹോര്‍മോണുകള്‍ക്ക് അസന്തുലിതാവസ്ഥയുണ്ടാവുകയും ചെയ്യും.
കുടുംബജീവിതവും ജോലിയും മൂലം മാനസികസംഘര്‍ഷമുണ്ടാകുന്നതിനാല്‍ ലൈംഗികതൃഷ്ണ കുറയുന്നുവെന്ന് പഴിക്കുന്ന ഒരു വിഭാഗമുണ്ടെങ്കിലും മറ്റൊരു വിഭാഗം സ്ത്രീകള്‍ ലൈംഗികതാത്പര്യം കൂടുതലാണെന്ന് അവകാശപ്പെടുന്നുണ്ട്. ലൈംഗികബന്ധത്തിന്റെ എണ്ണം കുറവാണെങ്കിലും സെക്‌സിലെ സംതൃപ്തി മധ്യവയസകരായ പല സ്ത്രീകളിലും കൂടുതലാണ്.

Write A Comment

 
Reload Image
Add code here