സെല്‍ ഫോണ്‍ പാന്റിന്റെ പോക്കറ്റിലിട്ടാല്‍ പുരുഷന്മാരില്‍ ബീജനാശമുണ്ടാക്കും

Tue,Sep 13,2016


സെല്‍ ഫോണുകളുടെ റേഡിയേഷന്‍ പ്രശ്‌നത്തെപ്പറ്റി ആര്‍ക്കും കൃത്യമായ വിവരമൊന്നുമില്ല, സെല്‍ഫോണുകള്‍ നമ്മില്‍ എത്രമാത്രം മാരകരോഗങ്ങളുണ്ടാക്കുമെന്ന കൃത്യമായ പഠനം നടന്നിട്ടുമില്ല. എന്നാല്‍, എല്ലാവര്‍ക്കും ഇതിനെപ്പറ്റി ഭയമുണ്ടു താനും.
സെല്‍ ഫോണുകളുടെ റേഡിയേഷന്‍ ഭീഷണിയെപ്പറ്റി ആശങ്കയുണ്ടെങ്കിലും പാന്റിന്റെയോ ജീന്‍സിന്റെയോ പോക്കറ്റില്‍ നിക്ഷേപിക്കുന്ന പതിവാണ് പുരുഷന്മാര്‍ക്കു പൊതുവേയുള്ളത്. എടുക്കാനും വയ്ക്കാനും എളുപ്പമുള്ളതാണെന്നതാണ് കാരണം. എന്നാല്‍ പുതിയ പഠനം തെളിയിക്കുന്നതു സെല്‍ ഫോണ്‍ വയ്ക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്തേണ്ടതിന്റെ അത്യാവശ്യകതയാണ്. റേഡിയേഷന്‍ സംബന്ധിച്ചുള്ള 21 ഗവേഷണപ്രബന്ധങ്ങളുടെ സാരംശം വ്യക്തമാക്കുന്നതു പുരുഷന്മാര്‍ അവരുടെ ലൈംഗികാവയവത്തിനടുത്തു ദീര്‍ഘകാലം സെല്‍ഫോണ്‍ വയ്ക്കുന്നത് അവരുടെ ബീജത്തിന്റെ അളവു കുത്തനെ കുറയ്ക്കുമെന്നാണ്. എന്നാല്‍ ഇതു സംബന്ധിച്ചു ശാസ്ത്രജ്ഞര്‍ക്കിടയില്‍ കടുത്ത തര്‍ക്കവിതര്‍ക്കങ്ങളുണ്ട്.
റേഡിയോ ഫ്രിക്വന്‍സി ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ പുരുഷന്മാരില്‍ ബീജനാശത്തിനു കാരണമാകുന്നുവെന്നു ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ സ്ഥിരീകരിക്കുന്നുണ്ട്. സെല്‍ ഫോണ്‍ റേഡിയേഷനിലൂടെ 8-9 ശതമാനം ബീജനാശം സംഭവിക്കുന്നുവെന്നാണ് വിവിധ ലബോറട്ടറി പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഡോ ജോയല്‍ മൊസ്‌കോവിറ്റ്‌സ് ആണ് പുരുഷലൈംഗികാവയവത്തിനടുത്ത സെല്‍ഫോണ്‍ നിക്ഷേപിക്കുന്നതും പുരുഷബീജത്തിന്റെ നാശവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഏറ്റവും കൂടുതല്‍ പഠനം നടത്തിയത്.
സെല്‍ഫോണ്‍ റേഡിയേഷനിലൂടെ മാരകമായ 2ബി കാര്‍സിനോജനുണ്ടാക്കുമെന്നു 2011-ല്‍ ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here