ആഹാരം കുറയ്ക്കാതെ വണ്ണം കുറയ്ക്കാന്‍ എട്ടു മാര്‍ഗങ്ങള്‍

Tue,Sep 13,2016


ആഹാരം കുറച്ചാല്‍ മാത്രമേ തടി കുറയ്ക്കാനാവൂവെന്നാണ് പലരും കരുതിയിരിക്കുന്നത്. പതിവായി ജിംനേഷ്യത്തില്‍ പോയും കടുത്ത ആഹാരപഥ്യം പാലിച്ചും മാത്രമേ വണ്ണം കുറയ്ക്കാനാവൂ എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാല്‍ ആഹാരം കുറയ്ക്കാതെ തന്നെ അമിതവണ്ണം കുറയ്ക്കാനാവും.താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി.
1 കഴിക്കുന്നതു നന്നായി ചവച്ചു കഴിക്കുക. കൂടുതല്‍ സമയമെടുത്തു ഭക്ഷണം കഴിച്ചാല്‍ നാം കഴിക്കുന്ന ഭക്ഷണത്തിന്റെ കാലറി കുറയും. വയറ്റില്‍ കൂടുതല്‍ ഭക്ഷണം ചെന്നുവെന്ന സിഗ്നല്‍ വൈകി തലച്ചോറിലെത്തുന്നതു മൂലം അമിതഭക്ഷണം കുറയുകയും ചെയ്യും. കൂടുതല്‍ ചവയ്ക്കുന്നതിലൂടെ ദഹനം കൂടുതലുണ്ടാകും. ഒരു വായ് ഭക്ഷണം 35-50 തവണ ചവയ്ക്കുന്നതാണുത്തമം.
2. നിങ്ങള്‍ ജോലിക്കു പോകുന്നതു വൈകുമെന്നു കരുതി പ്രഭാതഭക്ഷണം വേണ്ടെന്നു വയ്ക്കരുത്. രാവിലത്തെ ഭക്ഷണമാണ് ഏറ്റവും പ്രധാനം. ഒരു ദിവസത്തെ അദ്ധ്വാനത്തിനുള്ള ഇന്ധനം നാം കരുതിവയ്ക്കുന്നതിനു തുടക്കം പ്രഭാതഭക്ഷണത്തില്‍നിന്നാണ്. അത് ഒഴിവാക്കിയാല്‍ നിങ്ങള്‍ ഉച്ചഭക്ഷണത്തിന് സമയമാകുമ്പോള്‍ കൂടുതല്‍ വിശപ്പുള്ളവനായി മാറും. അപ്പോള്‍ നിങ്ങള്‍ അമിതമായി ഭക്ഷിക്കുകയും ഭക്ഷിക്കുന്നവ നിങ്ങളുടെ ആരോഗ്യത്തിനു പറ്റിയ തരത്തിലായിരിക്കുകയുമില്ല. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതു നിങ്ങളുടെ മെറ്റാബോളിസം സാവധാനത്തിലാക്കും. അതുകൊണ്ട് ഒരു രാത്രി മുഴുവന്‍ ഭക്ഷണം കിട്ടാതെ ശൂന്യമായിരിക്കുന്ന നിങ്ങളുടെ ഉദരത്തിലേക്കു രാവിലെ ഉറക്കമുണര്‍ന്ന് ഒരു മണിക്കൂറിനകം എന്തെങ്കിലും ഭക്ഷണം ചെന്നിരിക്കുന്നതാണ് നല്ലത്.
3. കഴിക്കുമ്പോള്‍ ഭക്ഷണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു കഴിക്കുക. മറ്റു പല കാര്യങ്ങളില്‍ ശ്രദ്ധിച്ചു ഭക്ഷണം കഴിച്ചാല്‍ അമിതമായി ഭക്ഷണം കഴിച്ചുപോകും. ഉദാഹരണത്തിന് ടിവി കണ്ടുകൊണ്ടു ഭക്ഷണം കഴിച്ചാല്‍ നമ്മുടെ ഉള്ളിലേക്കു കയറുന്ന ഭക്ഷണം എത്രയെന്നു നാം അറിയുന്നുണ്ടാവില്ല.
4. കണ്ടമാനം വേവിച്ച ഭക്ഷണം കഴിക്കാതിരിക്കുക. കൂടുതല്‍ വേവിച്ച ഭക്ഷണത്തില്‍നിന്നു പോഷകാംശങ്ങള്‍ അപ്രത്യക്ഷമാകും. അതോടെ ഭക്ഷണം നിങ്ങളുടെ വിശപ്പു കെടുത്താതെ വരുകയും ജങ്ക് ഫുഡിലേക്കു നിങ്ങള്‍ തിരിയുകയും ചെയ്യും. അതിനാല്‍ കൂടുതല്‍ വേവിക്കാത്ത ഭക്ഷണം കൂടുതല്‍ ഉപയോഗിക്കുക. സലാഡ് പോലുള്ളവയും ആവിയില്‍ വേവിച്ചവയും ഗ്രില്‍ ചെയ്ത വെജിറ്റബിളുമൊക്കെ നല്ലതാണ്. മൈക്രോവേവ് അവനില്‍നിന്നെടുത്ത ഭക്ഷണങ്ങള്‍ നല്ലതല്ല.
5. ഏതു ഭക്ഷണത്തിനും അരമണിക്കൂര്‍ മുമ്പു പഴവര്‍ഗങ്ങള്‍ കഴിക്കുന്നതു നല്ലതാണ്. അവ പെട്ടെന്നു ദഹിക്കും. വെറും വയറ്റില്‍ പഴങ്ങള്‍ കഴിച്ചാല്‍ ശരീരത്തിലെ വിഷാംശങ്ങള്‍ ഇല്ലാതാകും.
6. ഓരോ ദിവസവും മൂന്നോ നാലോ തവണ ഭക്ഷണം കഴിക്കുന്നതിനു പകരം അഞ്ചോ ആറോ തവണ കഴിക്കുന്നതാവും ഉചിതം. രണ്ടു മൂന്നു മണിക്കൂര്‍ ഇടവിട്ട്. കുറേശെ പല തവണയായി കഴിക്കുന്നതാണ് നമ്മുടെ മെറ്റാബോളിസം മികച്ചതാക്കുന്നത്. എന്നുവച്ച് ഇത് അമിതഭക്ഷണത്തിനു വഴിവയ്ക്കരുത്.
7. അത്താഴം രാത്രി എട്ടുമണിക്കു മുമ്പാകണം. നേരത്തേ കഴിച്ചിട്ട് രാത്രി ഉറക്കത്തിനു മുമ്പു സ്്‌നാക്‌സ് കഴിക്കാന്‍ ശ്രമിക്കരുത്. അത്താഴം കഴിച്ച ശേഷം കൂടുതല്‍ പ്രലോഭനങ്ങളുണ്ടാകാതിരിക്കാന്‍ പല്ല് ബ്രഷ് ചെയ്യുകയോ ഉറങ്ങും മുമ്പു ഹെര്‍ബല്‍ ടീ കഴിക്കുകയോ ചെയ്യാം.
8. ഓരോ ദിനവും 8-10 ഗ്ലാസ് വെള്ളം കുടിക്കണം. ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നതു ദഹനം സാവധാനമാക്കും. വയറ്റിലെ ആസിഡിനെ നേര്‍പ്പിക്കുകയും ഉള്ളില്‍ ചെന്ന ഭക്ഷണത്തിലെ പോഷകങ്ങള്‍ കൃത്യമായി ആഗീരണം ചെയ്യപ്പെടാതിരിക്കുകയും ചെയ്യും. ഇത് ഒഴിവാക്കാന്‍ ഭക്ഷണത്തിനു 15 മിനിട്ട് മുമ്പോ പിമ്പോ മാത്രം വെള്ളം കുടിക്കുക. ഭക്ഷണത്തിനിടയ്ക്കു വെള്ളം കുടിക്കണമെന്നു നിര്‍ബന്ധമാണെങ്കില്‍ ചെറിയ സിപ്പ് മാത്രമെടുക്കുക.

Write A Comment

 
Reload Image
Add code here