ശാരീരികമായും മാനസികമായും കൂടുതല്‍ 'ഫിറ്റ്'ആകാന്‍ കുറുക്കുവഴി: സെക്‌സ് കൂട്ടുക

Tue,Aug 30,2016


നാം ശാരിരികമായി ഫിറ്റാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ രണ്ടുമൂന്നു കാര്യങ്ങളില്‍ ശ്രദ്ധിക്കാറുണ്ട്. നമ്മുടെ ത്വക്ക് തിളക്കമുള്ളതും നിറമുള്ളതുമാകാന്‍ നാം ആഗ്രഹിക്കും. ഹൃദയം ആരോഗ്യകരമാകാന്‍ നാം ശ്രദ്ധിക്കും, മാനസികമായി നമുക്കു നല്ല മൂഡുണ്ടായിരിക്കണമെന്നു താത്പര്യപ്പെടും.
വിറ്റാമിനടങ്ങിയ നല്ല ഭക്ഷണം കഴിച്ചാല്‍ ഇതൊക്കെ നേടാനാകുമെന്നു കരുതേണ്ടാ. അതിന് ആകെയുള്ള കുറുക്കുവഴി പതിവായും കൂടുതലായും സെക്‌സിലേര്‍പ്പെടുകയെന്നതാണ്.
പൂര്‍ണതൃപ്തിയോടെയും സന്തോഷത്തോടെയും ഇണയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുക, പതിവായും പറ്റുമെങ്കില്‍ കൂടുതലായും. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലുള്ള കുര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ആരോഗ്യകരവും വൈകാരികവുമായ സെക്‌സില്‍ കൂടുതല്‍ ഏര്‍പ്പെടുന്നതുവഴി ശാരിരികവും മാനസികവുമായി ഫിറ്റാകാന്‍ വഴിമരുന്നിടുന്ന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുമെന്നാണ് ഗവേഷണം വ്യക്തമാക്കുന്നത്. നിങ്ങള്‍ ബെഡ്‌റൂമിനു പുറത്ത് ആക്ടീവാകുന്നതിനെക്കാള്‍ ഫലപ്രദമാണേ്രത നമ്മുടെ ഇണയോടൊപ്പം പുതപ്പിനടിയില്‍ കൂടുതല്‍ സജീവമാകുന്നത്. കൂടുതല്‍ വിശ്വസ്തതയോടെയും സ്‌നേഹത്തോടെയും ഇഷ്ടത്തോടെയും കൂടുതല്‍ സമയമെടുത്തും ഇണയോടൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതു ശരീരത്തിലും മനസിലും അദ്ഭുതകരമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കുര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ പ്രൊഫ. മാറ്റ് ടില്ലി പറയുന്നത്.
മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ലൈംഗികബന്ധത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുമത്രേ. കൂടാതെ നമ്മുടെ വിഷാദമകറ്റുന്ന എന്‍ഡോര്‍ഫിനും. പ്രണയഹോര്‍മോണ്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഓക്‌സിടോക്‌സിനും നമുക്കും ഇണയ്ക്കുമിടയിലെ വൈകാരികത ദൃഢമാക്കുന്നു. നമ്മുടെ മനസിലെ പ്രണയവും ഇഷ്ടവും രണ്ടുകാര്യങ്ങള്‍ പുറപ്പെടുവിക്കാന്‍ പ്രകോപനമാകുന്നു- ന്യൂറോട്രാന്‍സ്മിറ്ററായ എന്‍ഡോര്‍ഫിനും ഹോര്‍മോണ്‍ ആയ സെറോടോണിനും. ഇതു രണ്ടും ത്വക്കിനു തിളക്കമുണ്ടാക്കാന്‍ സഹായിക്കുകയും ചെയ്യും. എന്‍ഡോര്‍ഫിന്‍ ത്വക്കിലെ പുതിയ കോശങ്ങളുടെ ഉത്പാദനം കൂട്ടും. മുഖത്തു കുരുക്കളും ചുളിവുകളുമുണ്ടാകുന്നതു തടയും. ഇമ്യുണോഗ്ലാബിന്‍ എ എന്ന ആന്റിബോഡി പുറപ്പെടുവിക്കും. സോറിയാസിസ്, എക്‌സീമ, മുഖക്കുരു എന്നിവ തടയുന്നതാണ് ഈ ആന്റിബോഡി.
ലൈംഗികബന്ധമുണ്ടാക്കുന്ന ശാരിരികപ്രവര്‍ത്തനം നിങ്ങളുടെ ഹൃദയമിഡിപ്പ് കൂട്ടും. ഒരു തവണ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതു 20 മിനിട്ട് മിതമായ വേഗത്തില്‍ സൈക്കിള്‍ ചവിട്ടുന്നതിനും 15 മിനിട്ട് നീന്തുന്നതിനും തുല്യമായ ശാരിരികപ്രവര്‍ത്തനമാണ്. ഇതുകൊണ്ടു മാത്രം ഒരാള്‍ക്ക് ആവശ്യമായ വ്യായാമമാകുന്നില്ലെങ്കില്‍കൂടി നമ്മുടെ ഹൃദയാരോഗ്യത്തിനു ലൈംഗികബന്ധം ഉത്തമമാണെന്നര്‍ത്ഥം.

Write A Comment

 
Reload Image
Add code here