കൂടുതല്‍ വ്യായാമം ചെയ്താല്‍ മാരകമായ 5 രോഗങ്ങള്‍ പിടിപെടാന്‍ സാധ്യത കുറവ്

Tue,Aug 16,2016


കൂടുതല്‍ വ്യായാമം ചെയ്യുന്നവര്‍ക്കു ഗുരുതരമായ അഞ്ചുരോഗങ്ങള്‍ക്കുള്ള സാധ്യത വളരെ കുറവാണെന്നു പുതിയ പഠനം വ്യക്തമാക്കുന്നു. സ്തനാര്‍ബുദം, കുടല്‍ കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം അഥവാ സ്‌ട്രോക്ക് എന്നിവയാണു രോഗങ്ങള്‍.
ലോകാരോഗ്യസംഘടനയുടെ കണ്ടെത്തല്‍ പ്രകാരം ആഴ്ച തോറും 150 മിനിറ്റെങ്കിലും അതിവേഗനടത്തം, അല്ലെങ്കില്‍ 75 മിനിറ്റ് ഓട്ടം, 600 മെറ്റാബോലിക്കിനു തുല്യമായ(എംഇടി)ശാരിരികപ്രവര്‍ത്തനം കുറഞ്ഞപക്ഷം ചെയ്തിരിക്കണം. 1980- 2016 കാലഘട്ടത്തിലെ 174 കണ്ടെത്തലുകളെ ആധാരമാക്കി അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും ശാസ്ത്രജ്ഞര്‍ നടത്തിയ പഠനമാണ് ഇതു വ്യക്തമാക്കുന്നത്. ആഴ്ചയില്‍ 3000-4000 എം ഇ ടി മിനിറ്റുകള്‍ വ്യായാമം ചെയ്യുന്നവരില്‍നിന്നാണ് മേല്‍പറഞ്ഞ മാരകരോഗങ്ങള്‍ അകന്നു നില്‍ക്കുന്നത്.
എല്ലാ ദിവസവും 10 മിനിട്ട് നേരം സ്‌റ്റെയര്‍ കെയ്‌സ് കയറുക, 20 മിനിട്ട് ഓടുക, 25 മിനിട്ട് സൈക്ലിംഗിലേര്‍പ്പെടുക എന്നിവയൊക്കെ മികച്ച വ്യായാമങ്ങളാണ്. ശരീരത്തിന് ആവശ്യത്തിന് വ്യായാമം നല്‍കുകയും തൃപ്തികരമായ രീതിയില്‍ ശാരീരിക പ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ചെയ്യുന്നവരില്‍നിന്നു മേല്‍പ്പറഞ്ഞ രോഗങ്ങള്‍ മാറിനില്‍ക്കുന്നതായി പഠനം സംബന്ധിച്ചു ദ ഇന്‍ഡിപെന്‍ഡന്റില്‍ വന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Write A Comment

 
Reload Image
Add code here