ഏകാഗ്രതയും ബുദ്ധിശക്തിയും വര്‍ധിപ്പിക്കാന്‍ യോഗ

Tue,Aug 09,2016


ബുദ്ധിശക്‌തിയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ യോഗഫലപ്രദമാണ്‌. പ്രത്യേകിച്ച്‌ പാദഹസ്‌താസനം പോലുള്ള യോഗാക്രമങ്ങള്‍. ഏതൊരു ജോലിയും വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്‌ ഏകാഗ്രത ആവശ്യമാണ്‌. മനസിനെ നിയന്ത്രിച്ചുകൊണ്ടാണ്‌ ഏകാഗ്രത സാധ്യമാക്കുന്നത്‌. എല്ലാവര്‍ക്കും ഈ ഏകാഗ്രത കൈവരിക്കാനായെന്നു വരില്ല.

ചെയ്യുന്ന ജോലിയില്‍ മനസ്‌ അര്‍പ്പിച്ചുള്ള പ്രവര്‍ത്തനത്തിനു മാത്രമേ നൂറുശതമാനം മേന്മ അവകാശപ്പെടാനാവുകയുള്ളൂ. തിരക്കേറിയ ജീവിതത്തില്‍ ഏകാഗ്രത പലപ്പോഴും നമുക്ക്‌നഷ്‌ടമാകാറുണ്ട്‌. ഒന്നിലേറെ കാര്യങ്ങള്‍ ഒരേ സമയം ചിന്തിക്കുന്നവരാണ്‌ ഏറെയും.

അതിന്റെ ഫലമായി ചിന്തകള്‍ ചിതറുന്നു. ചിതറിയ ചിന്തകള്‍ക്ക്‌ ലക്ഷ്യം നഷ്‌ടമാകുന്നു. തിരക്കേറിയ ജീവിതത്തിനിടയിലും മനസിന്റെ ഏകാഗ്രത വീണ്ടെടുക്കാനാവും. യോഗ അതിന്‌ വഴിയൊരുക്കുന്നു.

യോഗയിലൂടെയും ഏകാഗ്രതയോടൊപ്പം ബുദ്ധിശക്‌തിയും വര്‍ധിപ്പിക്കാം. പഠിക്കുന്ന കാലത്താണ്‌ ഏകാഗ്രത ഏറ്റവും വേണ്ടത്‌. അതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ യോഗ അഭ്യസിക്കുന്നത്‌ ഏകാഗ്രത വര്‍ധിക്കുന്നതിനൊപ്പം ബുദ്ധിശക്‌തിയും വര്‍ധിക്കാന്‍ സഹായിക്കും. പാദഹസ്‌താസനമാണ്‌ ഏകാഗ്രത വര്‍ധിപ്പിക്കാന്‍ ഏറ്റവും ഫലപ്രദമായ യോഗാസനം.

പാദഹസ്‌താസനം
പാദങ്ങള്‍ ചേര്‍ത്തു വച്ച്‌ നിവര്‍ന്ന്‌ നില്‍ക്കുക. കൈകള്‍ താഴ്‌ത്തി വയ്‌ക്കുക. ശ്വാസം എടുത്തുകൊണ്ട്‌ കൈകള്‍ മുന്നിലൂടെ മുകളിലേക്ക്‌ ഉയര്‍ത്തുക. ശരീരം നല്ലത്‌ പോലെ മുകളിലേയ്‌ക്ക് വലിയുക.

ശ്വാസം വിട്ടുകൊണ്ട്‌ കൈകളും തലയും മുന്നോട്ട്‌ താഴ്‌ത്തുക. കൈകള്‍ പാദങ്ങള്‍ക്കിരുവശവും നിലത്ത്‌ പതിക്കുക. നെറ്റി കാല്‍മുട്ടില്‍ തൊടുവിക്കുക. തുടക്കത്തില്‍ ചിലര്‍ക്ക്‌ കൈകള്‍ നിലത്ത്‌ പതിക്കാനോ നെറ്റി കാല്‍മുട്ടില്‍ തൊടുവിക്കാനോ പ്രയാസമായിരിക്കും. അത്‌ ക്രമേണ സാധിച്ചാല്‍ മതി. ശ്വാസം ഉള്ളിലേക്ക്‌ വലിച്ച്‌ കൈകളും തലയും ഉയര്‍ത്തുക.

ഉയര്‍ത്തിയതിനു ശേഷം കൈകള്‍ മാത്രം മുന്നിലൂടെ താഴ്‌ത്തുക. വീണ്ടും ഇതുപോലെ നാലോ അഞ്ചോ തവണ പരിശീലിക്കുക. കടുത്ത നടുവേദന ഉള്ളവരും കഴുത്തുവേദന ഉള്ളവരും വിര്‍ട്ടിഗോ, മൈഗ്രേന്‍ രോഗമുള്ളവരും മുന്നോട്ട്‌ അധികം താഴരുത്‌.

പ്രയോജനം :
നട്ടെല്ലിനും പുറംപേശികള്‍ക്കും വളരെ നല്ല അയവ്‌ ലഭിക്കുന്നു. വയറിനുള്‍ഭാഗത്തെ അവയവങ്ങള്‍ക്ക്‌ വേണ്ടത്ര മസാജിങ്ങ്‌ ലഭിക്കുന്നു. പിറ്റ്യൂട്ടറി, പീനിയല്‍, തൈറോയിഡ്‌ ഗ്രന്ഥികള്‍ക്ക്‌ ഗുണം ലഭിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ ആസനം വളരെ ഗുണകരമാണ്‌. ഏകാഗ്രത വര്‍ധിപ്പിക്കുന്നതിനും അലസത ഇല്ലാതാക്കുന്നതിനും ഓര്‍മ്മശക്‌തി വര്‍ധിപ്പിക്കുന്നതിനും ഈ ആസനം വളരെ പ്രയോജനം ചെയ്യുന്നു.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here