അമിതമായി വെള്ളം കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പഠനം!

Tue,Aug 09,2016


ധാരാളം വെള്ളം കുടിക്കണമെന്നാണ് എല്ലായെപ്പോഴും ആരോഗ്യ വിദഗ്ധര്‍ പറയുക. ശരീരം നിര്‍ജലീകരണത്തിലേക്ക് പോകാന്‍ അനുവദിക്കാതെ ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ അമിതമായി ശരീരത്തിന് ആവശ്യമായതിലുമേറെ വെള്ളം കുടിക്കുന്നത് ശരീരവ്യവസ്ഥ തന്നെ തകര്‍ക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. അമിതമായാല്‍ അമൃതും വിഷമെന്നത് വെള്ളത്തിനും ബാധകമാണ്. കാരണങ്ങള്‍ ഇതാണ്

വൃക്കകളെ തകരാറിലാക്കും
അമിതമായി വെള്ളം കുടിക്കുന്നവര്‍ ഒരുപാട് തവണ ശൗചാലയത്തില്‍ പോകേണ്ടി വരുമെന്നത് സാധാരണമാണ്. അമിതമായ മൂത്രമൊഴിക്കുന്ന അവസ്ഥ വൃക്കകളുടെ പ്രവര്‍ത്തനത്തേയും ബാധിക്കും. ശരീരവ്യവസ്ഥയെ കൃത്യമായി നിലനിര്‍ത്താന്‍ വൃക്കകള്‍ക്ക് ഇതോടെ ഇരട്ടി പണിയെടുക്കേണ്ടി വരും. ഇടവേളകളില്ലാതെ ശരീരത്തിന് ആവശ്യമുള്ളതിലും അധികം വെള്ളം കുടിക്കുന്നത് ശരീരത്തിലെ രക്തചക്രമണ വ്യവസ്ഥയെ ബാധിക്കും. വൃക്കകള്‍ക്ക് കൃത്യമായി രക്തത്തിലെ മാലിന്യം നീക്കാനും സോഡിയം നിരക്ക് നിയന്ത്രിക്കാനും കഴിയാതെ വരും. ഇത് ക്ഷീണം വര്‍ധിപ്പിക്കും.

ഹൃദയത്തിന് അമിത സമ്മര്‍ദ്ദം
അമിതമായി വെള്ളം കുടിക്കുന്നത് ഹൃദയത്തില്‍ അമിത സമ്മര്‍ദ്ദത്തിന് ഇടയാക്കും. രക്തത്തിലെ നിരക്കും അളവുമെല്ലാം ബാധിക്കപ്പെടുമെന്നതിനാല്‍ രക്തധമിനികളിലും അമിത സമ്മര്‍ദ്ദമുണ്ടാകും.

പര്യയന വ്യവസ്ഥ
ശരീര ദ്രവങ്ങളില്‍ മാറ്റമുണ്ടാകാനും സോഡിയം നിരക്ക് താഴാനും അമിതമായി വെള്ളം കുടിക്കുന്നത് കാരണമാകും. ഇത് കോശങ്ങള്‍ വികസിക്കാന്‍ ഇടയാക്കും. ഇത് തലച്ചോറിലെ കോശങ്ങള്‍ വിങ്ങാനും തലകറക്കത്തിനും വരെ ഇടയാക്കും. ചിലര്‍ കോമയിലേക്കും വീണുപോകാം. അതിനാല്‍ ശരീരത്തിന്റെ ആവശ്യം അറിഞ്ഞ് മാത്രം ധാരാളം വെള്ളം കുടിക്കുക.

Write A Comment

 
Reload Image
Add code here