ഭയം വേണ്ടാ, ഗർഭകാലത്തു സെക്‌സാകാം

Sat,Jul 16,2016


ഗർഭിണികൾക്കു തന്റെ ശരീരാകൃതിയെക്കുറിച്ചു ജാള്യം. ഭർത്താവിനു കുഞ്ഞിനെ ബാധിക്കുമെന്ന ഭയം... ഗർഭകാലത്തു സെക്‌സിനെ അകറ്റിനിർത്താൻ എല്ലാവരെയും പ്രേരിപ്പിക്കുന്ന കാര്യങ്ങളിതൊക്കെയാവാം. ഗർഭകാലത്തു ലൈംഗികബന്ധത്തിലേർപ്പെടുന്നതു കുഞ്ഞിന്റെ സ്വഭാവത്തെ ബാധിക്കുമെന്നും ഉള്ളിൽ അണുബാധയുണ്ടാകുമെന്നുമൊക്കെയുള്ള തെറ്റിദ്ധാരണകൾ വേറെ.
ഗർഭകാലത്ത് സ്ത്രീയിൽ ഒട്ടേറെ ശാരീരികപരിവർത്തനങ്ങൾ നടക്കുന്നുണ്ട്. ഹോർമോൺ സന്തുലിതാവസ്ഥ മാറുന്നു, എപ്പോഴും ഛർദി, വിശപ്പില്ലായ്മ...എന്നാൽ ആഗ്രഹമുണ്ടെങ്കിലും സെക്‌സിൽനിന്ന് അകന്നു നിൽക്കുകയെന്നത് വിദഗ്ധർ ശിപാർശ ചെയ്യാത്ത കാര്യമാണ്.
സ്ത്രീയുടേതു സാധാരണമായ ഗർഭാവസ്ഥയാണെങ്കിൽ, സെക്‌സ് മൂലം ഗർഭിണിക്കു പ്രത്യേകിച്ച് അസ്വസ്ഥതയുണ്ടാക്കുന്നില്ലെങ്കിൽ ഗർഭകാലത്തു ലൈംഗികബന്ധത്തിലേർപ്പെടുന്നതിൽനിന്നൊഴിഞ്ഞു നിൽക്കേണ്ട കാര്യമില്ലെന്നു ഡൽഹി നോയിഡ ഫോർടിസ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ മധു ശ്രീവാസ്തവ അഭിപ്രായപ്പെടുന്നു. ശിശുവിന്റെ അമ്‌നിയോട്ടിക് സഞ്ചിയും ഗർഭപാത്ര പേശികളും ഗർഭസ്ഥശിശുവിനെ സംരക്ഷിക്കുന്നുവെന്നതാണു വാസ്തവം. കുഞ്ഞിന് അണുബാധയേൽക്കാതിരിക്കാനും ഇവ സംരക്ഷണകവചം തീർക്കുന്നു. കൂടാതെ പുരുഷന്റെ ലൈംഗികാവയവം കുഞ്ഞിനടുത്തെത്തില്ലെന്ന കാര്യവും പലർക്കുമറിയില്ല, അതെത്ര വലിപ്പമേറിയതായാലും.
അതേസമയം, ഗർഭകാലത്തെ സെക്‌സിന് അനുകൂലമായ പല ഘടകങ്ങളുണ്ടു താനും. അവ താഴെക്കൊടൂക്കുന്നു.
ഇക്കാലത്തുള്ള ലൈംഗികബന്ധം പല സ്ത്രീകളിലും കൂടുതൽ രതിസുഖമുണ്ടാക്കുമെന്നാണു ശാസ്ത്രം. ഗർഭകാലത്തു ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ സ്ത്രീയുടെ പെൽവിക് ഭാഗത്തേക്കു കൂടുതൽ രക്തസഞ്ചാരമുണ്ടാകുകയും അതുവഴി കൂടുതൽ അനുഭൂതി കിട്ടുകയും ചെയ്യുന്നതാണു കാരണം.
ഗർഭകാലത്തെ സെക്‌സ് മൂലം ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാകും. കാരണം മഥിപ്പിക്കുന്ന ഹോർമോൺ എന്നറിയപ്പെടുന്ന ഓക്‌സിടോസിൻ ഈ സമയത്തു പുറപ്പെടുവിക്കും. ഇതാണ് ഭാര്യാ-ഭർതൃബന്ധത്തെ കൂടുതൽ ബലപ്പെടുത്തുന്നത്. ഗർഭകാലത്തെ സെക്‌സ് സ്ത്രീയെ കൂടുതൽ ശാന്തയാക്കും. സെക്‌സിനു ശേഷം കൂടുതൽ ഉറക്കത്തിലേക്കു സ്ത്രീയെ നയിക്കുന്നതിലൂടെയാണിത്. സ്ത്രീയുടെ രക്തസമ്മർദം കുറയ്ക്കുകയും ചെയ്യും.
പുരുഷന്റെ ശുക്ലത്തിലുള്ള അനന്യമായ പ്രോട്ടീൻ ഗർഭിണികളിലുണ്ടാകാവുന്ന പ്രീ എക്ലാംപ്‌സിയ എന്ന രോഗാവസ്ഥ തടയും. ഉയർന്ന രക്തസമ്മർദം മൂലവും മൂത്രത്തിലെ അമിതമായ പ്രോട്ടീൻ മൂലവും ഗർഭകാലത്തുണ്ടാകുന്ന പ്രീ എക്ലാംപ്‌സിയ കുഞ്ഞിനു പലപ്പോഴും മാരകമായേക്കാം.
കാര്യമിതൊക്കെയാണെങ്കിലും തനിക്കോ ഭാര്യക്കോ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്ന ഡോക്ടറുടെ ഉപദേശം സ്വീകരിച്ചതിനു ശേഷം വേണം ഇക്കാലത്തു സെക്‌സിലേർപ്പെടാൻ.

Write A Comment

 
Reload Image
Add code here