ശബ്ദമലിനീകരണം ഹൃദയാഘാത സാധ്യത കൂട്ടും

Sat,Jul 16,2016


വായൂമലിനീകരണവും ശബ്ദമലിനീകരണവും ഹൃദയാഘാതമുണ്ടാക്കുമെന്നു പുതിയ കണ്ടെത്തല്‍. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളോ കുടുംബപാരമ്പര്യമോ ഇല്ലാത്ത നഗരവാസികളില്‍ ഹൃദയാഘാതമുണ്ടാക്കാന്‍ ശബ്ദമലിനീകരണം പ്രധാനമായ പങ്കു വഹിക്കുന്നുണ്ടെന്നു ബാന്ദ്ര ആസ്ഥാനമായുള്ള ഹൃദ്രോഗവിദഗ്ധന്‍ ഡോ ബ്രയാന്‍ പിന്റോ ചൂണ്ടിക്കാട്ടുന്നു.
രക്തധമനികള്‍ പെട്ടെന്നു ചുരുങ്ങി രക്തപ്രവാഹം കുറയ്ക്കുന്ന വാസോസ്പാസം എന്ന പ്രശ്‌നമുണ്ടാക്കുന്ന ഹോര്‍മോണ്‍ തലച്ചോറില്‍നിന്നു പുറന്തള്ളാന്‍ ശബ്ദമലിനീകരണം കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. ഇൗ ഹോര്‍മോണാണു ഹൃദയാഘാതമുണ്ടാക്കുന്ന അതെറോസ്‌ക്ലെറോസിസുണ്ടാക്കുന്നത്.
റോഡ് ഗതാഗതത്തിലെ തിരക്കും ട്രെയിന്റെ ശബ്ദവുമൊക്കെ ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും കാരണമാകുന്നുവെന്നു കഴിഞ്ഞയാഴ്ചയാണ് ഒരു ജര്‍മന്‍ പഠനം വ്യക്തമാക്കിയത്. ഇതിനെ ശരിവയ്ക്കുന്നതാണ് ബ്രയാന്‍ പിന്റോയുടെ പഠനം. വിമാനത്തിലിരിക്കുന്നവരിലും റോഡ്- റെയില്‍ ഗതാഗതത്തിന്റെ ശബ്ദമനുഭവിക്കുന്നവരിലും ഹൃദയാഘാതലക്ഷണമായ മയോ കാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍ ഉണ്ടാകാറുണ്ടെന്ന് ഡ്യൂഷെ അര്‍സെബ്ലാറ്റ് ഇന്റര്‍നാഷണല്‍ എന്ന മെഡിക്കല്‍ ജര്‍ണലില്‍ വിവരിക്കുന്നുണ്ട്.
ഹൃദയാഘാതമുണ്ടാക്കാന്‍ ഉത്തേജനമാകുന്നതു കൂടുതലും വിമാനയാത്രയിലെ ശബ്ദത്തെക്കാള്‍ റോഡ്- റെയില്‍ ഗതാഗതത്തിന്റെ ശബ്ദമാണെന്നു ജര്‍ണല്‍ പറയുന്നു. നേരത്തേ കരുതിയിരുന്നതിനെക്കാള്‍ കൂടുതലായി ശബ്ദമലിനീകരണം ഹൃദയാഘാതകാരണമാകുന്നതായി ബാന്ദ്രയിലെ ഏഷ്യാ ഹാര്‍ട്ട് ഹോസ്പിറ്റലിലെ ഡോ രമാകാന്ത പാന്ത അഭിപ്രായപ്പെടുന്നു. യൂറോപ്പില്‍ ഏകദേശം മൂന്നു ശതമാനം കാര്‍ഡിയോ വാസ്‌കുലാര്‍ ഹാര്‍ട്ട് ഡിസീസ് മരണത്തിനു കാരണം ഗതാഗതത്തിരക്കു മൂലമുള്ള ശബ്ദമലിനീകരണമാണെന്നു ലോകാരോഗ്യസംഘടനയുടെ പഠനം പറയുന്നു.
ഇന്ത്യയില്‍ നഗരത്തിരക്കില്‍ കഴിയുന്നവര്‍ക്കിടയിലെ ഹൃദയാഘാതവും ഗ്രാമങ്ങളിലെ പ്രശാന്തമായ അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കിടയിലെ ഹൃദയാഘാതവും താരതമ്യം ചെയ്താല്‍ ശബ്ദമലിനീകരണത്തിന്റെ പങ്കു കണ്ടെത്താന്‍ സാധിക്കുമെന്നു വിദഗ്ധര്‍ പറയുന്നു.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here