ഇഞ്ചക്ഷനിലൂടെ ശരീരത്തിലേയ്ക്ക് കടത്തിവിടാവുന്ന ക്യാമറ; ഇനി രോഗനിര്‍ണയംനൊടിയിടയില്‍

Thu,Jun 30,2016


ഇഞ്ചക്ഷനിലൂടെ ശരീരത്തിലേയ്ക്ക് കടത്തിവിടാവുന്ന മൈക്രോ ക്യാമറ വികസിപ്പിച്ചെടുത്തു. ഇതിലൂടെ ശരീരത്തിനുള്ളില്‍ നടക്കുന്ന മാറ്റങ്ങള്‍ പകര്‍ത്താനും വേഗത്തില്‍ രോഗനിര്‍ണ്ണയം നടത്താനും സാധിക്കും. പുതിയ മൈക്രോ ക്യാമറ രോഗ നിര്‍ണയ രംഗത്ത് വിപ്ലവാത്മക മാറ്റം തന്നെ സൃഷ്ടിക്കും.

ജര്‍മ്മന്‍ എഞ്ചിനീയര്‍മാരാണ് വൈദ്യശാസ്ത്ര രംഗത്ത് ഏറെ വഴിത്തിരിവുണ്ടാക്കുന്ന ഗവേഷണവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്റ്റുട്ട്ഗര്‍ട്ട് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ശരീരത്തില്‍ കടത്തിവിടാവുന്ന 'സിറിഞ്ച് ക്യാമറ'യുടെ അണിയറ പ്രവര്‍ത്തകര്‍.

ഒരു ചെറു റോബോട്ടുപോലെയാകും ശരീരത്തിനുള്ളില്‍ ഈ മൈക്രോ ക്യാമറയുടെ പ്രവര്‍ത്തനം. ശരീരത്തിനുള്ളിലെ അസ്വാഭാവിക മാറ്റങ്ങള്‍ പെട്ടെന്ന് കണ്ടെത്താനും, അത് പകര്‍ത്താനും ക്യാമറയ്ക്ക് സാധിക്കും. കൂടുതല്‍ മെച്ചപ്പെട്ട ലെന്‍സ് വികസിപ്പിച്ചെടുത്ത ശേഷമാകും ഈ ക്യാമറ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കുക.

ത്രീഡി പ്രിന്റിങ് സാധ്യമാകുന്ന തരത്തില്‍ മൂന്നു ലെന്‍സുള്ള ക്യാമറയാണ് ഇഞ്ചക്ഷനൊപ്പം ശരീരത്തില്‍ കടത്തിവിടാന്‍ വേണ്ടി വികസിപ്പിച്ചെടുത്തിട്ടുള്ളത്. പുതിയ ഗവേഷണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജേര്‍ണല്‍ നേച്ച്വര്‍ ഫോട്ടോണിക്‌സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Write A Comment

 
Reload Image
Add code here