മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കുംജനിക്കുമ്പോള്‍ ഭാരം കുറഞ്ഞ ശിശുക്കള്‍ക്കും വലുതാകുമ്പോള്‍ അസ്ഥിക്ഷയത്തിനു സാധ്യത

Sat,Jun 04,2016


വളര്‍ച്ചയെത്താതെ ജനിക്കുന്ന കുട്ടികള്‍ക്ക് ഭാവിയില്‍ അസ്ഥിക്ഷയം ഉണ്ടായേക്കാമെന്ന് പഠനം. അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്കുറവും എളുപ്പം പൊട്ടാവുന്ന അവസ്ഥയുമാണ് അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോപൊറോസിസ്. നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
ഭാരക്കുറവോടെ ജനിക്കുന്ന കുട്ടികളുടെ അസ്ഥികള്‍ക്ക് വേണ്ടത്ര ബലം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ വളരുമ്പോള്‍ അസ്ഥിക്ഷയത്തിന് സാധ്യതകൂടുതലാണെന്ന് ഗവേഷകനായ ബാലസൂര്യ പറയുന്നു.
ഗര്‍ഭത്തിന്റെ അവസാന ആഴ്ചകളിലാണ് അമ്മയുടെ ശരീരത്തില്‍നിന്നു ഗര്‍ഭസ്ഥശിശുവിലേക്കു കാല്‍സ്യം പ്രദാനം ചെയ്യുന്നത്. ശിശുവിന്റെ അസ്ഥിവളര്‍ച്ചയ്ക്ക് ഈ കാല്‍സ്യം ആവശ്യമാണ്. ഈ അവസ്ഥയ്ക്കുമുമ്പേ ശിശു ജനിച്ചാല്‍ കാല്‍സ്യം കിട്ടാതെ ദുര്‍ബലമായ അസ്ഥികളായിരിക്കും ശിശുവിന്. പൂര്‍ണവളര്‍ച്ചയെത്താതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും മാസം തികഞ്ഞിട്ടും വേണ്ടത്ര ഭാരമില്ലാതെ ജനിക്കുന്ന കുട്ടികള്‍ക്കും ഇത്തരത്തില്‍ അസ്ഥികള്‍ക്ക് ഭാരക്കുറവുണ്ടാകും.
20 മുതല്‍ 28 വയസ്സുവരെ പ്രായമുള്ള 186 പേരെയാണ് പഠനവിധേയമാക്കിയത്. ജനിച്ചപ്പോള്‍ രണ്ടു കിലോഗ്രാമിന് താഴെതൂക്കമുണ്ടായിരുന്ന 52 പേരെയും മാസം തികഞ്ഞതെങ്കിലും മൂന്ന് കിലോഗ്രാമില്‍ താഴെ തൂക്കമുണ്ടായിരുന്ന 59 പേരെയുമാണ് പരിശോധനക്ക് വിധേയമാക്കിയത്.
പൂര്‍ണവളര്‍ച്ചയെത്തി ആവശ്യത്തിന് തൂക്കത്തോടെ ജനിച്ചവരെയും ഇവരോടൊപ്പം താരതമ്യം ചെയ്തപ്പോഴാണ് ഈ നിഗമനത്തിലെത്തിയത്. മൂന്നു വിഭാഗത്തിലുംപെട്ടവരുടെ എല്ലുകളിലടങ്ങിയിരിക്കുന്ന ധാതുക്കളുടെ അളവ് പരിശോധിച്ചു. ഉയരം, ഭാരം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, നട്ടെല്ല്, ഇടുപ്പെല്ല് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി.
കുറഞ്ഞ ഭാരവുമായി ജനിച്ചവരേക്കാള്‍ കൂടുതല്‍ അസ്ഥിബലം സ്വാഭാവിക ഭാരവുമായി ജനിച്ച ആളുകള്‍ക്കുണ്ടെന്നാണ്. ശരീരത്തിന്റെ വലിപ്പമോ ഉയരമോ ഒരാളുടെ അസ്ഥികളുടെ ബലത്തെ കാര്യമായിസ്വാധീനിക്കില്ലെന്നാണ് ഗവേഷകരുടെ നിഗമനം. ഭാരക്കുറവുമായി ജനിക്കുന്ന കുട്ടികള്‍ക്ക് കാല്‍സ്യവും വൈറ്റമിന്‍ ഡിയും പ്രോട്ടീനും അടങ്ങിയ ഭക്ഷണം ധാരാളമായി നല്‍കിയാല്‍ അവര്‍ക്കുണ്ടായേക്കാവുന്ന അസ്ഥിക്ഷയങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാനാവും.

Other News

 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • കാപ്പികുടി ശീലമാക്കിയ കലിഫോര്‍ണിയക്കാര്‍ക്ക് കാന്‍സറിനുള്ള മുന്നറിയിപ്പ് ഫ്രീ
 • വെളിച്ചെണ്ണയുടെ ഉപയോഗം ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ കുറയ്ക്കുവാന്‍ സഹായിക്കുമെന്ന് പഠനം
 • കണ്‍തടങ്ങളിലെ കറുപ്പ് മായാന്‍ എന്തുചെയ്യണം
 • ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍
 • മരുന്ന് ഒഴിവാക്കി മഞ്ഞള്‍ കഴിച്ചു; രക്താര്‍ബുദത്തില്‍ നിന്നും മുക്തി നേടിയ വയോധിക അത്ഭുതമാകുന്നു
 • Write A Comment

   
  Reload Image
  Add code here