അമ്പതു വയസില്‍ താഴെയുള്ളവരില്‍ കുടല്‍ കാന്‍സര്‍ രോഗികള്‍ കൂടുന്നു

Fri,May 27,2016


കുടല്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കഴിഞ്ഞ ഒരു ദശാബ്ദമായി കുറഞ്ഞുവരുന്നുണ്ടെങ്കിലും അമ്പതു വയസില്‍ താഴെയുള്ളവര്‍ക്കിടയില്‍ കുടല്‍ കാന്‍സര്‍ രോഗികളാകുന്നവരുടെ എണ്ണം അമേരിക്കയില്‍ കൂടുന്നതായി പഠനം. അമേരിക്കയില്‍ അമ്പതു വയസില്‍ താഴെയുള്ള കുടല്‍ കാന്‍സര്‍ രോഗികളുടെ എണ്ണം 11 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണു കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ അമ്പതു വയസിനു മുകളിലുള്ള കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ മൂന്നു ശതമാനം കുറഞ്ഞ സാഹചര്യത്തിലാണ് അമ്പതു വയസില്‍ താഴെയുള്ളവര്‍ക്കിടയില്‍ കുടല്‍ കാന്‍സര്‍ വര്‍ദ്ധിച്ചുവരുന്നതായി കണ്ടുവരുന്നത്.
ന്യൂയോര്‍ക്ക് സിറ്റിയിലെ മൗണ്ട് സിനായ് വെസ്റ്റ് ഹോസ്പിറ്റലിലെ റിസേര്‍ച്ച് ഫെലോ ഡോ എലീ സുട്ടണ്‍ ചെറുപ്പക്കാരായ രോഗികളിലെ ലക്ഷണങ്ങളെ കൂടുതല്‍ ഗൗരവപൂര്‍വം കാണണമെന്നുപദേശിക്കുന്നു. ചെറുപ്പക്കാരില്‍ കുടല്‍ കാന്‍സര്‍ വര്‍ധിച്ചുവരുന്നതിനു കാരണമെന്തെന്നറിയില്ല. ഇന്‍ഫഌമേറ്ററി ബവല്‍ ഡിസീസ് എന്ന രോഗം കുടുതലാകുന്നതാകാം കാരണം, അല്ലെങ്കില്‍ ഭക്ഷണശൈലിയിലുണ്ടാകുന്ന മാറ്റമാകാം. ഇക്കാര്യത്തില്‍ കൃത്യത വരുത്താനായിട്ടില്ല.
അമ്പതു വയസില്‍ താഴെയുള്ളവരില്‍ കുടല്‍ കാന്‍സര്‍ നിര്‍ണയിക്കുന്നതു രോഗം കുറെ മുന്നോട്ടുപോയിക്കഴിഞ്ഞാണെന്നു സുട്ടണ്‍ പറഞ്ഞു. കുടല്‍-ഗുദ(റെക്ടല്‍) കാന്‍സറാണ് മൂന്നാമതായി ലോകത്തിലേറ്റവും കൂടുതലായി കാണപ്പെടുന്ന കാന്‍സര്‍ രോഗമെന്നു യു എസ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് പറയുന്നു.
2016-ല്‍ 1,34,000 പുതിയ കുടല്‍ കാന്‍സറാണ് അമേരിക്കയില്‍ കണ്ടെത്തിയത്. അമ്പതു വയസില്‍ താഴെയുള്ള കുടല്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ഓരോ വര്‍ഷവും ഓരോ ശതമാനം വര്‍ധിക്കുകയാണ്.

Write A Comment

 
Reload Image
Add code here


 

  • കാൻസർ രോഗവും പ്രതിവിധികളും https://www.facebook.com/permalink.php?story_fbid=206247929763006&id=100011334016859

  • chrome hearts outlet oakley sunglasses ray ban sunglasses mulberry handbags tiffany jewelry