പ്രമുഖ ബ്രാന്‍ഡുകളുടെ ബ്രഡിലും ബണ്ണിലും കാന്‍സറിനു കാരണമായ രാസവസ്തുക്കള്‍

Mon,May 23,2016


ന്യൂഡല്‍ഹി: മുപ്പതു പ്രമുഖ ബ്രാന്‍ഡുകളുടെ ബ്രഡ്, ബണ്‍ ഉല്‍പന്നങ്ങളില്‍ 84 ശതമാനത്തിലും കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനം.
സെന്‍ട്രല്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് (സി.എസ്.ഇ)നടത്തിയ ഗവേഷണത്തിലാണ് 84 ശതമാനം ബ്രാന്‍ഡുകളുടെ ബ്രഡ്, ബര്‍ഗര്‍,പിസ്സ, ബേക്കറി ഉല്‍പന്നങ്ങളില്‍ കാന്‍സറിനു കാരണമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ അംശമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്.
പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാകുന്ന മൂലകമാണെന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഓഫ് റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൈറോയിഡ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്ന പൊട്ടാസ്യം അയോഡേറ്റ് നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള രാസപദാര്‍ഥമാണ്. പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയോട് ഇന്ത്യയിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ സി.എസ്.ഇ ആവശ്യപ്പട്ടിട്ടുണ്ട്.
ബേക്കറി, ബ്രഡ് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ചേരുവയായ ധാന്യപ്പൊടി തയാറാക്കുന്നതിലാണ് പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നത്. എന്നാല്‍, ആരോഗ്യത്തിന് ഹാനികരമായ ഇത്തരം രാസവസ്തുക്കള്‍ ഒഴിവാക്കണമെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി ഓണ്‍ ഫുഡ് അഡിറ്റീവ്‌സ് താക്കീത് നല്‍കിയിട്ടുണ്ട്.
ഭക്ഷണ പാദാര്‍ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമേറ്റ് കലര്‍ത്തുന്നത് യൂറോപ്യന്‍ യൂനിയന്‍, കാനഡ, നൈജീരിയ, ബ്രസീല്‍, സൗത്ത് കൊറിയ, പെറു തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു. 2001ല്‍ ശ്രീലങ്കയിലും 2005 ല്‍ ചൈനയിലും ഇത് നിരോധിച്ചു.
വയറുവേദന, വയറിളക്കം, ഛര്‍ദി, വൃക്ക ക്ഷയം, കേള്‍വിക്കുറവ്, തലകറക്കം, മൂത്രസംബന്ധമായ അസുഖങ്ങള്‍, ഹൈപ്പര്‍ ടെന്‍ഷന്‍, വിഷാദം, ഞെരമ്പുകളെ ബാധിക്കുന്ന അസുഖങ്ങള്‍ എന്നിങ്ങനെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന രാസഘടകമാണ് പൊട്ടാസ്യം ബ്രോമേറ്റ്. ബ്രെഡ് പോലുള്ള ആഹാരപദാര്‍ഥങ്ങളില്‍ ഇത് ചേരുന്നതു മൂലം ഭക്ഷ്യവസ്തുവിലെ പോഷകാംശങ്ങളും വിറ്റമിനുകളും കൊഴുപ്പും ക്രമാതീതമായി കുറയും. ബ്രോമേറ്റ് ചേരുമ്പോള്‍ ധാന്യപൊടിയിലടങ്ങിയിട്ടുള്ള ഫാറ്റി ആസിഡിന്റെ തോത് കുറയുന്നുവെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഇന്ത്യയില്‍ ബ്രഡിലും ബേക്കറി ഉല്‍പന്നങ്ങളിലും അനുവദനീയമായ അളവില്‍ പൊട്ടാസ്യം ബ്രോമേറ്റ് അല്ലെങ്കില്‍ പൊട്ടാസ്യം അയോഡേറ്റ് ഉപയോഗിക്കാന്‍ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) അനുമതി നല്‍കിയിട്ടുണ്ട്. 2011 ലെ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ്‌സ് റെഗുലേഷന്‍സ് പ്രകാരം ഒരു കിലോഗ്രാം ബ്രെഡില്‍ 50 മില്ലി ഗ്രാം എന്നതാണ് പൊട്ടാസ്യം ബ്രോമേറ്റ് /പൊട്ടാസ്യം അയോഡേറ്റ് ഉപയോഗിക്കാവുന്നതിന്റെ പരിധി. മറ്റു ബേക്കറി ഉല്‍പന്നങ്ങളില്‍ ഇത് ഒരു കിലോക്ക് 20 മില്ലി ഗ്രാം എന്ന തോതിലും ഉപയോഗിക്കാം. പുതിയ പഠനങ്ങളില്‍ ബ്രെഡ്, ബണ്‍ ഉല്‍പന്നങ്ങളിലും ബേക്കറി ഉല്‍പന്നങ്ങളിലുമെല്ലാം ഇത്തരം രാസപദാര്‍ഥങ്ങളുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

Other News

  • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
  • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
  • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
  • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
  • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
  • ഇനി കളര്‍ എക്‌സറേയും!
  • ചക്കയില്‍ എല്ലാം ഉണ്ട്‌
  • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
  • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
  • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
  • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
  • Write A Comment

     
    Reload Image
    Add code here