നേരത്തേ നടന്നു തുടങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് വലുതാകുമ്പോള്‍ അസ്ഥിബലം കൂടുതല്‍

Sun,May 15,2016


പതിനെട്ടാം മാസം മുതല്‍ നടന്നു തുടങ്ങുന്ന കുട്ടികള്‍ക്കു വലുതാകുമ്പോള്‍ അസ്ഥിബലവും കായികമായി കൂടുതല്‍ ഊര്‍ജസ്വലതയും നേടുമെന്നു പുതിയ പഠനം.
യുകെയിലെ മാഞ്ചസ്റ്റര്‍ മെട്രോപ്പോലിറ്റന്‍ യൂണിവേഴ്‌സിറ്റിയും(എംഎംയു) യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോളും സംയുക്തമായി നടത്തിയ പഠനത്തിലാണ് പതിനെട്ടാം മാസത്തിലെ കുഞ്ഞുങ്ങളുടെ നടപ്പ്, ചാട്ടം, ഓട്ടം തുടങ്ങിയ ചലനങ്ങള്‍ക്ക് അവരുടെ ഭാവി ആരോഗ്യവുമായുള്ള ബന്ധം വ്യക്തമാക്കിയത്.
കുഞ്ഞായിരിക്കുമ്പോള്‍ നാമെത്രമാത്രം ചലിക്കുന്നുവോ അതിനനുസൃതമായി 16 വര്‍ഷത്തിനു ശേഷം അതിന്റെ ബലക്കൂടുതലുണ്ടാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. കൂടുതല്‍ ക്രിയാത്മകമാകുമ്പോള്‍ നമുക്കു പേശീബലം കൂടുന്നു. കൂടുതല്‍ നടക്കുകയോ ഓടുകയോ ചാടുകയോ ചെയ്യുമ്പോള്‍ പേശീബലം കൂടുന്നതിനനുസരിച്ചു അസ്ഥികള്‍ക്കും ബലം പ്രദാനം ചെയ്യുന്നു.
തൊണ്ണൂറുകളില്‍ കുഞ്ഞുങ്ങളായിരുന്ന 2327 പേരുള്‍പ്പെടെയുള്ള 14,500 പേരെ വളരെ വര്‍ഷങ്ങള്‍ നിരീക്ഷിച്ചും സമഗ്രമായ പരിശോധനകള്‍ക്കു വിധേയമാക്കിയുമാണു ഗവേഷണം നടത്തിയത്.
ആയിരക്കണക്കിനു പേരെ അവരുടെ 18-ാം മാസം മുതല്‍ ചലനങ്ങള്‍ മനസിലാക്കി. അവരുടെ അരക്കെട്ടിലെ അസ്ഥി, കണങ്കാലിലെ അസ്ഥി, അവരുടെ ആകൃതി, മിനറലുകളുടെ സാന്ദ്രത തുടങ്ങിയവയൊക്കെ 17 വര്‍ഷം നിരീക്ഷിച്ചു. സ്‌കാനിംഗ്,എക്‌സ്‌റേ തുടങ്ങിയവയ്‌ക്കൊക്കെ വിധേയമാക്കി.
സ്ത്രീകളെക്കാള്‍ കുടുതല്‍ പുരുഷന്മാരിലാണ് അസ്ഥിവളര്‍ച്ചയും ആരോഗ്യവും പ്രായപൂര്‍ത്തിയാകുമ്പോള്‍ കൂടുതലായി കാണുന്നതെന്നു പഠനം വ്യക്തമാക്കി.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here