മക്കള്‍ക്കു പ്രായപൂര്‍ത്തിയെത്തുമ്പോള്‍ ഉയരമെത്രയാകും? അറിയാന്‍ കണക്കുണ്ട്, പക്ഷേ, എല്ലാം ശരിയാകണമെന്നില്ല

Fri,May 06,2016


നിങ്ങളുടെ മക്കള്‍ക്കു ഭാവിയില്‍ എത്ര ഉയരം വയ്ക്കും? നമുക്കെല്ലാവര്‍ക്കും അറിയാന്‍ ആഗ്രഹമുള്ള കാര്യമാണിത്.
ഏകദേശമാണെങ്കിലും അതറിയാന്‍ ഒരു കണക്കുണ്ട്, അല്പം പഴയ കണക്കാണെങ്കിലും നമ്മുടെ ജിജ്ഞാസ അല്പമെങ്കിലും ശമിപ്പിക്കാന്‍ പറ്റിയ കണക്കാണിത്. എഴുപതുകള്‍ മുതല്‍ നാം പിന്തുടരുന്ന കണക്കാണിത്. അതുപ്രകാരം മിക്ക കുട്ടികളുടെയും ഉയരത്തിന്റെ ഏകദേശകണക്കു നമുക്കു കണ്ടുപിടിക്കാന്‍ സാധിക്കും. എല്ലാവരുടെയുമെന്നു പറയാന്‍ പറ്റില്ല.
കണക്കിതാണ്-
ആണ്‍കുട്ടികളാണെങ്കില്‍, മാതാപിതാക്കളുടെ ഉയരം തമ്മില്‍ കൂട്ടുക. എന്നിട്ട് അഞ്ച് ഇഞ്ച് (13 സെന്റീമീറ്റര്‍) കൂട്ടിയ ശേഷം അതിനെ രണ്ടു കൊണ്ടു വിഭജിക്കുക. അതാകും പ്രായപൂര്‍ത്തിയായിക്കഴിയുമ്പോള്‍ അവന്റെ ഉയരം.
പെണ്‍കുട്ടിയാണെങ്കില്‍, മാതാപിതാക്കളുടെ ഉയരം തമ്മില്‍ കൂട്ടിയ ശേഷം 5 ഇഞ്ച് ( 13 സെന്റീമീറ്റര്‍) കുറയ്ക്കുക. എന്നിട്ട് രണ്ടായി വിഭജിക്കുക.
ഉദാഹരണത്തിന്, പിതാവിന്റെ ഉയരം 164 സെന്റീമീറ്റര്‍, അമ്മയുടെ ഉയരം 150 സെന്റീ മീറ്റര്‍ എന്നിരിക്കട്ടെ. അവരുടെ ആണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ 163.5 സെന്റീമീറ്ററും പെണ്‍കുട്ടിയാണെങ്കില്‍ 150.5 സെന്റീ മീറ്ററും ഉയരം വരാം.
ഈ പ്രവചനം പൂര്‍ണമായി ശരിയാകണമെന്നില്ല. പരിസ്ഥിതി ഘടകങ്ങള്‍, കുട്ടിക്കു നല്‍കുന്ന പോഷകങ്ങള്‍ തുടങ്ങിയവയൊക്കെ ഉയരത്തെ ചെറിയരീതിയില്‍ സ്വാധീനിച്ചെന്നു വരും. ഒരാളുടെ അന്തിമ ഉയരം നിശ്ചയിക്കുന്നതിലെ 60-80 ശതമാനം ജനിതകഘടകങ്ങളാണ്.
ഫിന്‍ലന്‍ഡിലെ 8798 ഇരട്ടകളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് പുരുഷന്മാരില്‍ 78 ശതമാനവും സ്ത്രീകളില്‍ 75 ശതമാനവും ഉയരം നിശ്ചയിക്കുന്നതു ജനിതകഘടകമാണെന്നാണ്. എന്നാല്‍ എല്ലാ ദമ്പതിമാര്‍ക്കും ഉണ്ടാകുന്ന മക്കളില്‍ പലര്‍ക്കും വ്യത്യസ്തമായ ഉയരമാണെന്നു നമുക്കു കാണാം. എന്നാല്‍ ഏറ്റവും ഇളയ കുട്ടികള്‍ക്ക് ഉയരം മൂത്തവരെക്കാള്‍ കുറവായിരിക്കുമെന്നും ശാസ്ത്രം പറയുന്നു.
മറ്റൊരു കണക്ക്, ആണ്‍കുട്ടിക്കു രണ്ടാം വയസിലും പെണ്‍കുട്ടിക്ക് 18-ാം മാസത്തിലുമുള്ള ഉയരത്തിന്റെ ഇരട്ടിയെടുക്കുകയെന്നതാണ്. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഈ കണക്കില്‍ 10 സെന്റീമീറ്ററിനുള്ളിലുള്ള ഏറ്റക്കുറച്ചിലേ ഉയരത്തിന്റെ കാര്യത്തിലുണ്ടാകുകയുള്ളൂവത്രേ.
സാധാരണരീതിയില്‍ മാതാപിതാക്കളുടെ ഉയരവുമായി ബന്ധപ്പെട്ടുകിടക്കുന്നു കുട്ടിയുടെ ഭാവി ഉയരം. എന്നാല്‍ കുട്ടിക്കാലത്തു പോഷകക്കുറവുള്ള ഭക്ഷണം കഴിക്കേണ്ടിവരുന്ന കുട്ടിക്ക് വലുതാകുമ്പോള്‍ ഉയരം പ്രതീക്ഷിക്കുന്നതുപോലെയുണ്ടാകണമെന്നില്ല.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here


   

 • Karzai does not slight "Western goqsrnmente&vuot; because they are the same, except for scale, as his own--no less corrupt (cf. Solyndra) or violent (cf. Libya) or cruel (cf. extraordinary renditions).I suspect Karzai would be willing to slight Western people, though.