ഉയരം കുറഞ്ഞ സ്ത്രീകള്‍ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത രണ്ടിരട്ടി

Mon,Apr 25,2016


ഉയരം കുറഞ്ഞ സ്ത്രീകള്‍ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത ഉയരമുള്ളവരെ അപേക്ഷിച്ചു രണ്ടിരട്ടിയാണെന്നു പുതിയ പഠനം. സ്വീഡനിലെ ഉപ്‌സല യൂണിവേഴ്‌സിറ്റിയും ന്യൂസലാന്‍ഡിലെ ഓക്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍.
155 സെന്റീമീറ്ററില്‍ താഴെ ഉയരമുള്ള സ്ത്രീകളുടെ പ്രസവത്തില്‍ 9.4 ശതമാനം മാസം തികയാതെയാണെന്നാണു പഠനം കാണിക്കുന്നത്.(37 ആഴ്ചയില്‍ താഴെ പ്രായത്തില്‍). ഇക്കൂട്ടരുടെ പ്രസവത്തില്‍ 1.1 ശതമാനം കൂടുതല്‍ മാസം തികയാതെയായിരിക്കും(32 ആഴ്ചയില്‍ താഴെ). എന്നാല്‍ 179 സെന്റീമീറ്ററോ അതില്‍ കൂടുതലോ പൊക്കമുള്ള സ്ത്രീകളാകട്ടെ 0.5 ശതമാനം മാത്രമേ മാസം തികയാതെ പ്രസവിക്കുന്നുള്ളൂ. 179-ല്‍ താഴെ പൊക്കമുള്ള സ്ത്രീകളില്‍ 4.7 ശതമാനം മാസം തികയാത്ത പ്രസവമായിരിക്കും.
18 വയസിനു മുകളിലുള്ള 1,92,000 സ്വീഡിഷ് സ്ത്രീകളില്‍ 1991 മുതല്‍ 2009 വരെ നടത്തിയ സര്‍വേയാണ് ഈ കണ്ടെത്തല്‍ നടത്തിയത്. മാസം തികയാത്ത പ്രസവം നവജാതശിശുക്കളുടെ മരണത്തിനു പ്രധാന കാരണമായി കാണാറുണ്ട്. ശിശുവിന്റെ പിന്നീടുള്ള ആരോഗ്യത്തിനും മാസം തികയാത്ത പ്രസവം വെല്ലുവിളിയാണ്. എന്തുകൊണ്ടാണ് പൊക്കം കുറഞ്ഞവര്‍ മാസം തികയാതെ പ്രസവിക്കുന്നതെന്നു വ്യക്തമായിട്ടില്ല. ശരീരഘടനയുടെ പരിമിതിയാകാം കാരണം. പൊക്കം കുറഞ്ഞ സ്ത്രീകള്‍ക്കു പ്രസവം വരെ ശരീരത്തിനുള്ളില്‍ വളരാന്‍ ആവശ്യത്തിനു സ്ഥലമില്ലാത്തതാവാം കാരണം.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here


   

 • Recent research on food can be found on Water Villages’ a0;Rese2rch⁙ page under “Food.” Sorry, my personal knowledge about nutrition is primarily based on a dated 1990 textbook entitled Understanding Nutrition, 5th edition, published by Whitney Hamilton Rolfes. This textbook was required for a course in nutrition for registered nurses.