അല്‍ഷൈമര്‍ രോഗം നിര്‍ണയിക്കും മുമ്പേ വഴിമറക്കാന്‍ തുടങ്ങും

Mon,Apr 25,2016


മധ്യവയസ് കഴിയുമ്പോള്‍ വഴിമറന്നു പോകുന്നുണ്ടെങ്കില്‍ അത് അല്‍ഷൈമര്‍ രോഗത്തിന്റെ ആദ്യലക്ഷണമാകാം. പുതിയൊരു പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
അല്‍ഷൈമര്‍ രോഗം ക്ലിനിക്കലായി നിര്‍ണയിക്കുന്നതിനു വളരെ മുമ്പുതന്നെ വീട്ടിലേക്കും പരിസരപ്രദേശങ്ങളിലേക്കുമുള്ള വഴികള്‍ മറന്നു പോകാന്‍ സാധ്യതയുണ്ടെന്നു വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു.
ഒരാളുടെ തലച്ചോറിനെ അല്‍ഷൈമര്‍ രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളോടെ, മനസിന്റെ തിരിച്ചറിയാനുള്ള കഴിവിനെ ബാധിക്കാറുണ്ട്. രോഗം തലച്ചോറിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നതോടെ ഈ പ്രശ്‌നം കൂടുകയും ചെയ്യും. സ്വന്തം വീട്ടിലേക്കുള്ള വഴി പോലും മറന്നു പോവും. അല്‍ഷൈമര്‍ രോഗം സംബന്ധിച്ച ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധികരിച്ചിരിക്കുന്നത്.

Write A Comment

 
Reload Image
Add code here