ആര്‍ത്തവവിരാമത്തിന് അഞ്ചു വര്‍ഷം മുമ്പേ സ്ത്രീകള്‍ക്കു മറ്റൊരു അവസ്ഥ; മുന്നറിയിപ്പു നല്‍കി 'പെരിമെനോപോസ്'

Tue,Apr 19,2016


ഇന്ത്യയില്‍ സ്ത്രീകളില്‍ ആര്‍ത്തവവിരാമമുണ്ടാകുന്ന ശരാശരി പ്രായം 47 വയസാണ്. പാശ്ചാത്യരാജ്യങ്ങളിലാകട്ടെ അത് 51 ആണ്. ഇന്ത്യയില്‍ ആര്‍ത്തവവിരാമപ്രായം കുറഞ്ഞുവരുന്നതായാണു പഠനം കാണിക്കുന്നത്. ഇന്ത്യന്‍ സ്ത്രീകളുടെ ഭക്ഷണരീതിയിലും ജീവിതശൈലിയിലുമുണ്ടാകുന്ന മാറ്റങ്ങളാണിതിനു കാരണം.
ആര്‍ത്തവവിരാമ(മെനോപോസ്)ത്തിനു മുമ്പു സ്ത്രീകള്‍ക്ക് ആ സമയത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കുന്ന മറ്റൊരു ഘട്ടമുണ്ട്. പെരിമെനോപോസ് എന്നാണ് അതിനെ വിളിക്കുന്നത്. ആര്‍ത്തവവിരാമമാകാന്‍ പോകുന്നു, സ്ത്രീയുടെ പ്രത്യൂത്പാദനക്ഷമത ഇല്ലാതാകാന്‍ പോകുന്നുവെന്നു മുന്‍കൂട്ടി സൂചന നല്‍കുന്ന കുറെ വര്‍ഷങ്ങള്‍. അത് ആര്‍ത്തവവിരാമം സംഭവിക്കുന്നതിന് ഒന്നു മുതല്‍ അഞ്ചു വരെ വര്‍ഷം നീണ്ടുനില്‍ക്കുന്ന കാലഘട്ടമാണ്. നിരവധിയായ പ്രശ്‌നങ്ങള്‍ അക്കാലങ്ങളില്‍ സ്ത്രീയെ അലട്ടിയെന്നു വരും. അവ ആര്‍ത്തവവിരാമം അടുത്തെത്തിയെന്നു നമ്മെ അറിയിക്കുന്ന ലക്ഷണങ്ങളാണ്.
പെരിമെനോപോസ് കാലഘട്ടത്തില്‍ത്തന്നെ സ്ത്രീകളുടെ ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ തോത് കുറഞ്ഞുതുടങ്ങും.അതോടെ ഓരോരോ ലക്ഷണങ്ങള്‍ സ്ത്രീയെ അലട്ടാന്‍ തുടങ്ങും. ഇതു പക്ഷേ സാവധാനമേ കാണപ്പെടുകയുള്ളൂ.
ചിലര്‍ക്ക് അസുഖകരമായ ഒന്നും സംഭവിക്കണമെന്നില്ല. എന്നാല്‍ പലര്‍ക്കും പല അസ്വസ്ഥതകളും അലട്ടാന്‍ തുടങ്ങും. അവരുടെ മെന്‍സസിലുണ്ടാകുന്ന ക്രമരാഹിത്യമാണ് ആദ്യം സൂചനയാകുന്നത്. ചിലര്‍ക്കു മെന്‍സസിന്റെ എണ്ണം കൂടും, ചിലര്‍ക്കു കാലതാമസമുണ്ടാകും. പലരിലും മാനസികമായ സന്തോഷമില്ലായ്മയും ഉന്മേഷക്കുറവും അനുഭവപ്പെടും. ഓരോ ദിവസത്തെയും പ്രവൃത്തികളോടും ഹോബികളോടും താത്പര്യമില്ലായ്മയുണ്ടാകും. പല സ്ത്രീകള്‍ക്കും സെക്‌സിനോടു താത്പര്യം കുറയും, എന്നാല്‍ പലര്‍ക്കു താത്പര്യം കൂടുകയും ചെയ്യും. ഉറക്കത്തിന്റെ സമയക്രമം മാറും. വിശപ്പു വര്‍ധിക്കും. ശരീരതളര്‍ച്ച പതിവായി തോന്നും.
ഈസ്ട്രജന്റെ തോത് കുറയുന്നതോടെ മൂത്രനാളിയും യോനീനാളവും വരളുകയും നേര്‍ക്കുകയും ചെയ്യും. ഇതു സംഭോഗസമയത്ത് വേദയുളവാക്കും. മൂത്രമൊഴിക്കലും പ്രശ്‌നബാധിതമായെന്നുവരാം. ചിലര്‍ക്കു മൂത്രം പോകുന്നതു പിടിച്ചുനിര്‍ത്താനായെന്നു വരില്ല, ചുമയ്ക്കുമ്പോള്‍ മൂത്രം പോയെന്നുവരാം, ഉറക്കത്തില്‍ കൂര്‍ക്കം വലിക്കിടെ മൂത്രം പോകാം. മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ നിയന്ത്രിച്ചു നിര്‍ത്താനായെന്നു വരില്ല. അസ്ഥി തേയ്മാനനിരക്കു വര്‍ധിക്കും. അസ്ഥികള്‍ക്കു വേദനകളുണ്ടാകാം, ചിലപ്പോള്‍ വീണു പരിക്കേറ്റും മറ്റും അസ്ഥി പൊട്ടുന്ന അവസ്ഥ കൂടിയെന്നു വരാം.
പെരിമെനോപോസ് എന്ന അവസ്ഥ നിര്‍ണയിക്കാനാവില്ല. സ്ത്രീയുടെ നാല്പതുകളിലുണ്ടാകുന്ന മേല്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ പെരി മെനോപോസിന്റെ ലക്ഷണങ്ങളാണ്. എന്തായാലും തൈറോയിഡ് പ്രശ്‌നങ്ങളും മറ്റും പരിശോധിച്ചറിയാവുന്നതാണ്. ഒപ്പം അനീമിയ മൂലമുണ്ടാകുന്ന വിളര്‍ച്ച, വൈറ്റമിന്‍, കാല്‍സ്യം തുടങ്ങിയവയുടെ കുറവുകള്‍ എന്നിവയൊക്കെ കണ്ടെത്താനാവും. പെരിമെനോപോസ് എപ്പോഴുണ്ടാകുമെന്നു മുന്‍കൂട്ടി പ്രവചിക്കാനാവില്ല.
എന്നാല്‍ മുഖം കുടുതല്‍ ചുവക്കുക, ഹൃദയസ്പന്ദനം കൂടുന്നതു പലയാവര്‍ത്തിയാകുക, മാസമുറയുടെ ക്രമം തെറ്റുക, ഗുഹ്യഭാഗങ്ങളില്‍ ചൊറിച്ചിലും അസഹ്യതയുമുണ്ടാകുക, ലൈംഗികമരവിപ്പുണ്ടാകുക, ക്ഷീണവും തളര്‍ച്ചയും ഉത്കണ്ഠയുമുണ്ടാകുക, സ്തനപേശികള്‍ നേര്‍ക്കുക, ഉദരത്തില്‍ പലവിധ അസുഖങ്ങളുണ്ടാകുക, മുടി കൊഴിയുക തുടങ്ങിയവയൊക്കെ പെരിമെനോപോസിന്റെ ലക്ഷണങ്ങളാണ്.

Write A Comment

 
Reload Image
Add code here


 

 • http://hackcheatstool.us/8-ball-pool-guideline-hack-for-pc.html http://accessfreecoins.pro/agario-mods-16000-free-coins.html

 • http://rocktownyouth.org/gerichtsurteil-über-kreditgebühren.html schufafrei kredit ohne einkommen ägypten

 • zinsen für kredite steuerlich absetzbar

 • sofortkredit barauszahlung bonn öffnungszeiten http://loscardosfutbol.com/privatkredit-vertrag-download-öffnen.html http://yesinterlove.com/schufafreie-kredite-köln.html kredit mo

 • kreditberechnung online immobilien kredit selbstaendig privatkredit widerrufen privatkredit tarif geld überweisen

 • kfz versicherung stichtag 2013

 • kreditvergleich deutschland finanzierungsrechner immobilien

 • http://kreditfinden.club/schnell-kredit-guenstig-fliegen.html http://kreditfinden.club/wom-finance-kredit-motor.html http://kreditfinden.club/kredit-familien.html http://kreditefueralle.pw/haus-verkaufen-kredit-künd

 • http://www.spice-south.com/kredit-online.html http://www.perezgraphics.com/kredit-günstig.html http://www.katjakrizan.com/günstige-kfz-versicherung.html http://www.eradt.com/auto-versicherung-vergleich.html

  kredit berechnen xls umwandeln http://kostenloskreditevergleichdeje.info/alle-bank-muenchen-kredit-zins-vergleich-online.html kredit aufnehmen günstige zinsen