കാന്‍സര്‍ ഭയമുള്ള സ്ത്രീകള്‍ക്ക് ആശ്വസിക്കാം: രണ്ടു മരുന്നുകള്‍ സംയോജിപ്പിച്ച് സ്തനാര്‍ബുദം 11 ദിവസം കൊണ്ടു ചുരുക്കുന്ന ചികിത്സ പരീക്ഷിച്ചു

Fri,Mar 11,2016


സ്ത്രീകളിലെ സ്തനാര്‍ബുദം രണ്ടാഴ്ചയ്ക്കുള്ളില്‍ ചുരുക്കുകയോ തീര്‍ത്തും അപ്രത്യക്ഷമാക്കുകയോ ചെയ്യുന്ന ചികിത്സ ബ്രിട്ടണില്‍ വിജയകരമായി പരീക്ഷിച്ചു.
സ്തനാര്‍ബുദ ചികിത്സാരംഗത്തു പ്രതീക്ഷയുണര്‍ത്തുന്ന വിപ്ലവാത്മകമായ പരീക്ഷണമാണ് ബ്രിട്ടണിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രൊഫ. നിഗേല്‍ ബന്‍ഡ്രെഡ് ആംസ്റ്റര്‍ഡാമിലെ യൂറോപ്യന്‍ ബ്രെസ്റ്റ് കാന്‍സര്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ചത്.
രണ്ടു കാന്‍സര്‍ മരുന്നുകള്‍ സംയോജിപ്പിച്ചു കൊണ്ടുള്ള പരീക്ഷണമനുസരിച്ച് 11 ദിവസങ്ങള്‍ കൊണ്ടു സ്തനത്തിലെ മുഴകളെ ചുരുക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാമെന്നു കണ്ടെത്തിയിരിക്കുകയാണ്. കാന്‍സറിനെപ്പറ്റി ആശങ്കയുള്ള ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ കണ്ടുപിടിത്തം.
കാന്‍സര്‍ മരുന്നുകളായ തൈവെര്‍ബ്, ഹെര്‍സെപ്റ്റിന്‍ എന്നിവ കൂട്ടിക്കലര്‍ത്തിയാണ് പുതിയ ചികിത്സ ഡോക്ടര്‍മാര്‍ പരീക്ഷിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ട്യൂമറുകള്‍ ചുരുക്കുകയായിരുന്നു ഈ പരീക്ഷണത്തിലൂടെ ഗവേഷകര്‍ ലക്ഷ്യമിട്ടിരുന്നത്. തുടര്‍ന്ന് ശസ്ത്രക്രിയക്കൊരുങ്ങിയപ്പോള്‍ അര്‍ബുദം ചില സ്ത്രീകളില്‍ ചുരുങ്ങിയതായും മറ്റു ചിലരില്‍ തീര്‍ത്തും ഇല്ലാതായതായും ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു.
മൂന്നു സെന്റീമീറ്റര്‍ വലുപ്പമുണ്ടായിരുന്ന അര്‍ബുദം വരെ ഇത്തരത്തില്‍ ചുരുങ്ങിയിരുന്നു. കട്ടിയായ കാന്‍സര്‍ മുഴ 11 ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമായിരിക്കുന്നതായും കണ്ടെത്തി. എച്ച് ഇ ആര്‍ 2 എന്ന തരം സ്തനാര്‍ബുദമുള്ള രോഗികളിലാണ് ഈ മരുന്നുപ്രയോഗം പരീക്ഷിച്ചത്. ഇത്തരത്തിലുള്ള സ്തനാര്‍ബുദം വര്‍ഷം തോറും ബ്രിട്ടനിലെ ഏകദേശം 8000 സ്ത്രീകളെ ബാധിക്കുന്നുണ്ട്.
ട്രാസ്റ്റുസുമാബ് (ഹെര്‍സെപ്റ്റിന്‍) എന്ന മരുന്നും ലപാടിനിബ്(തൈവെര്‍ബ്) എന്ന കാന്‍സര്‍ മരുന്നും സംയോജിപ്പിച്ചു നല്‍കിയപ്പോഴാണ് അര്‍ബുദ മുഴകള്‍ പെട്ടെന്നു ചുരുങ്ങുന്നതായി കണ്ടത്. ഹെര്‍സെപ്റ്റിന്‍ സ്ത്രീകള്‍ക്ക് നല്‍കുന്നത് ഡ്രിപ്പിലൂടെയാണ്. ഇത് ചിലപ്പോള്‍ കീമൊതെറാപ്പിക്കൊപ്പവും നല്‍കാറുണ്ട്. സ്തനാര്‍ബുദം ബാധിച്ചവര്‍ക്ക് ഗുളിക രൂപത്തിലാണിത് നല്‍കുന്നത്. മറ്റ് ചികിത്സകള്‍ പരാജയപ്പെടുമ്പോഴാണിത് നല്‍കുന്നത്. സ്തനാര്‍ബുദം ബാധിച്ചവര്‍ക്ക് സര്‍ജറി നടത്തിയാലും കാന്‍സര്‍ കോശങ്ങളെ പൂര്‍ണമായും നീക്കം ചെയ്യാനായെന്നു വരില്ല. ഈ മരുന്നിന്റെ 11 ദിവസത്തെ കോഴ്‌സിന് വെറും 1,50,000 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂവെന്ന പ്രത്യേകതയുമുണ്ട്.

Other News

 • കേരളത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് കാന്‍സര്‍ ബാധിക്കാമെന്ന് കണക്കുകള്‍
 • കുട്ടികളെ ലക്ഷ്യബോധമുള്ളവരായി വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യത: ഡോ. ഷൈജു കാരയില്‍
 • സംശുദ്ധ ഹൃദയാരോഗ്യം സന്തുഷ്ട ജീവിതത്തിന്. ഡോ. അബ്ദുല്‍ സമദ് എം.ഡി
 • ജീവിത ശൈലിയില്‍ മാറ്റം വരുത്തൂ, ഹൃദ്രോഗം പ്രതിരോധിക്കൂ. പി.എന്‍. ബാബുരാജന്‍
 • അമിത വണ്ണം കുറക്കാന്‍ മഞ്ഞള്‍ ചായ
 • ഇനി കളര്‍ എക്‌സറേയും!
 • ചക്കയില്‍ എല്ലാം ഉണ്ട്‌
 • മഴക്കാലരോഗങ്ങള്‍ തടയാന്‍ സബര്‍ജില്ലി ഉത്തമം
 • ഓറഞ്ചുപോലെ പ്രധാനമാണ് ഓറഞ്ചിന്റെ തോടും
 • പപ്പായ കഴിക്കണം എന്നുപറയുന്നതിന്റെ കാരണങ്ങള്‍ അറിയാമോ...?
 • വേനല്‍ക്കാല രോഗങ്ങളെ കരുതിയിരിക്കുക
 • Write A Comment

   
  Reload Image
  Add code here