വിവാഹനാളിൽ മാലാഖയെപോലെ...

Mon,Feb 29,2016


ക്രിസ്ത്യൻ ബ്രൈഡിനു മിഴിവേകാൻ മനോഹര ഗൗണുകൾ വിപണി വാഴുന്നു. സ്ലീവ്‌ലെസ്സ് ഗൗൺ, കട്ട് വർക്ക് ഗൗൺ, സ്റ്റോൺ വർക്ക് വരുന്ന ഗൗണുകൾ എല്ലാം കൂട്ടത്തിലുണ്ട്. ഗൗണിലെ വർക്ക് അനുസരിച്ച് വിലയിലും വ്യത്യാസം ഉണ്ടാകുന്നു. ടെയ്ൽ ഉള്ള ഗൗണാണ് മറ്റൊരു പ്രത്യേകത. അയ്യായിരം മുതൽ ഇരുപതിനായിരം രൂപ വരെ വിലയുള്ള ഗൗണുകളുണ്ട്. ഗൗണിനൊപ്പം കൈയിൽ അണിയുന്ന സ്ലീവ്‌സും നെറ്റും റിംഗും സെറ്റായി ലഭിക്കുന്നു. ഗൗൺ വലുതായി ഞൊറിവുകളോടെ നിൽക്കാനാണ് റിംഗ് ഉപയോഗിക്കുന്നത്. നെറ്റ് പ്രത്യേകമായി വേറെ എടുക്കുകയും ചെയ്യാം. അറുനൂറു രൂപ മുതൽ നെറ്റിന് വില വരുന്നു. ഗൗൺ മുഴുവനും കട്ട് വർക്കിനാൽ മനോഹരമാക്കിയിരിക്കുന്നതാണ് കട്ട് വർക്ക് ഗൗൺ. വ്യത്യസ്തതയാർന്ന ഈ ഗൗണിൽ വധു സുന്ദരി തന്നെ. കട്ട് വർക്കിനിടയിൽ ബീഡ് വർക്ക് ചെയ്തിരിക്കുന്നത് ഒരു പ്രത്യേകതയാണ്. ഓഫ് വൈറ്റ് കളറാണ് ഇതിന് അനുയോജ്യം. വില 19475 രൂപ. സ്വർണശോഭ പ്രധാനം ചെയ്യുന്ന ഗൗണിൽ വധു എത്തുമ്പോൾ ആരും ഒന്നുകൂടി നോക്കിപ്പോകും. ഗോൾഡൻ കളറിൽ ത്രഡ് വർക്ക് വരുന്ന ഗൗൺ തികച്ചും ഭംഗിയുള്ളതു തന്നെ. വില- 99750 രൂപ. സാധാരണ ഒരു ഗൗണിനെക്കാൾ ഞൊറിവുകൾ കൂടുതലാണ് ഗെയിൽ ഗൗണിന്. ഗൗണിന്റെ പിറകുവശം ടെയ്ൽ പോലെ നീണ്ടു വിടർന്നു കിടക്കുന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത. ഗൗണിലെ പുതിയ ട്രെൻഡാണിത്. മറ്റു ഗൗണുകളുടേതു പോലെ തന്നെ സ്റ്റോൺ വർക്കും ബീഡ് വർക്കും വരുന്നുണ്ട്. 9000 രൂപ മുതൽ ഇരുപതിനായിരം രൂപ വരെയാണ് ടെയ്ൽ ഉള്ള ഗൗണിന്റെ വില.

Write A Comment

 
Reload Image
Add code here