മോസ്റ്റ് മോഡേണ്‍ ദാവണിക്കാലം

Mon,Feb 22,2016


മലയാളി പെണ്‍കൊടികളുടെ പാരമ്പര്യത്തനിമ നിലനിര്‍ത്തിക്കൊണ്ട് കൊതിപ്പിക്കുന്ന രൂപത്തിലും ഭാവത്തിലും ദാവണിക്കാലം തിരിച്ചെത്തിയിട്ട് നാളുകളായി. ദിനംപ്രതിയെന്നോണം ദാവണിയില്‍ പുതിയ പരീക്ഷണങ്ങളിലാണ് ന്യൂ ജനറേഷന്‍. പണ്ടത്തെ ശാലീനത തുളുമ്പുന്ന ദാവണിയൊന്നുമല്ല ഇപ്പോള്‍. സ്റ്റൈലില്‍ ആളു മോസ്റ്റ് മോഡേണ്‍ ആണ്. ഹെവി ബ്രോക്കേഡ് ദാവണിയാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. പെണ്‍മനം അറിഞ്ഞ് സ്‌കര്‍ട്ടും ദാവണിയും ബ്ലൗസ് പീസും ഉള്‍പ്പെടുന്ന സെറ്റുകളാണ് തുണിക്കടകളില്‍ ഒരുങ്ങിയത്. ദാവണിയില്‍ വൈവിധ്യങ്ങള്‍ ഏറെയാണ്. ഫുള്‍ ബ്രൊക്കേഡ് ദാവണി, നെറ്റ് ദാവണി, കസവു ദാവണി... ഇങ്ങനെ പോകുന്നു. ആഘോഷങ്ങളില്‍ തിളങ്ങാന്‍ ഗാല്‍സിന് താല്‍പര്യം ഫുള്‍ ബ്രോക്കേഡ് ദാവണി തന്നെയാണ്. സില്‍ക് സ്‌കര്‍ട്ടിന്റെ ബോര്‍ഡറില്‍ മാത്രം ബ്രൊക്കേഡ് പാച്ച് വര്‍ക്ക് ചെയ്തവയ്ക്കും ആരാധകര്‍ ഏറെയാണ്. അല്‍പം സിംപിളിസിറ്റി വേണമെങ്കില്‍ നെറ്റ് ദാവണിയുടെ ബോര്‍ഡറില്‍ മാത്രം ബ്രൊക്കേഡ് വച്ചു പിടിപ്പിക്കാം.
പണ്ടത്തെ പട്ടുപാവാട പോലെയൊന്നുമല്ല ന്യൂജന്‍ സ്‌കര്‍ട്ടുകള്‍. റാപ് എറൗണ്ട് പോലെ ധരിക്കാവുന്നവയാണ് ഇത്തരം സ്‌കര്‍ട്ടുകള്‍. അരയില്‍ വള്ളി മുറുക്കിയാണ് അണിയുക. വള്ളിയുടെ അറ്റം കൂടുതല്‍ മനോഹരമാക്കാനായി മുത്തും കല്ലും ചെറിയ കുഞ്ചലവുമൊക്കെ പിടിപ്പിക്കുന്നതും ട്രെന്‍ഡാണ്. അല്‍പം മുല്ലപ്പൂവു കൂടി മുടിയില്‍ ചൂടിയാല്‍ മലയാളി മങ്കയായി തിളങ്ങാം.

Write A Comment

 
Reload Image
Add code here