ട്രെന്‍ഡി മൊബൈല്‍ പൗച്ച്

Tue,Feb 02,2016


പെണ്‍കുട്ടികളുടെ ഫാഷന്‍ ആക്‌സസറീസില്‍ ഇന്ന് മൊബൈല്‍ പൗച്ചുകള്‍ ട്രെന്‍ഡിയാകുകയാണ്. ഇഷ്ടപ്പെട്ട നിറത്തിലും ഡിസൈനുകളിലും മൊബൈല്‍ പൗച്ചുകള്‍ ലഭ്യമായതോടെ യൂത്തും ഹാപ്പിയാണ്. ആദ്യകാലത്ത് ഒറ്റ നിറത്തിലുള്ള പൗച്ചുകളായിരുന്നു. ഫാഷന്‍ വിപണിയില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതോടെ മൊബൈല്‍ പൗച്ചുകളും കൂടുതല്‍ ട്രെന്‍ഡിയായി. കല്ലുകളും മുത്തുകളും പിടിപ്പിച്ച മൊബൈല്‍ പൗച്ചുകള്‍ പിന്നീട് വിപണിയിലെത്തി. ക്ലോത്ത്, ജീന്‍സ്, വുളന്‍, ജൂട്ട്, ബട്ടണ്‍സ്, മുത്ത്, പ്ലാസ്റ്റിക്, ലെതര്‍ എന്നീ മെറ്റീരിയലുകളിലാണ് മൊബൈല്‍ പൗച്ചുകള്‍ നിര്‍മിക്കുന്നത്. തുണിയില്‍ തീര്‍ത്ത പൗച്ചുകളില്‍ ബ്രോക്കേഡ് ലേസുകള്‍ തുന്നിച്ചേര്‍ത്ത് മനോഹരമാക്കുന്നു. മുത്ത്, സ്വീക്വന്‍സ്, പ്ലാസ്റ്റിക്, നൂല് എന്നിവകൊണ്ടുള്ള ഹാങിങ്ങുകള്‍ ഇവയെ ആകര്‍ഷകമാക്കുന്നു. വസ്ത്രത്തിന്റെ നിറത്തിനു ചേരുന്ന സൂപ്പര്‍ലുക്കുള്ള മൊബൈല്‍ പൗച്ചുകള്‍ മാറിമാറി ഉപയോഗിക്കുന്നത് പെണ്‍കുട്ടികള്‍ക്കിടയിലെ ട്രെന്‍ഡാണ്. പാവക്കുട്ടികള്‍, ടെഡി ബെയര്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നിവയുള്ള മൊബൈല്‍ പൗച്ചുകളോടാണ് കോളജ് കുമാരികള്‍ക്ക് പ്രിയം.
ഗ്രാഫിക് മൊബൈല്‍ പൗച്ചുകളോട് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടമാണ്. മഹാന്മാരുടെ മുഖങ്ങളോടുകൂടിയ പൗച്ചുകള്‍ യുവാക്കള്‍ക്കിടയില്‍ ഹിറ്റാണ്. ഫ്‌ളിപ്പ് കവേഴ്‌സാണ് മറ്റൊരു ഐറ്റം. മോഡല്‍ അനുസരിച്ച് ഇഷ്ടനിറത്തിലുള്ളവ തെരഞ്ഞെടുക്കാം. ഇവ ഗ്രാന്റ് ലുക്കും സുരക്ഷിതത്വവും നല്‍കുമെന്നതിനാല്‍ ആരാധകരും ഏറെയാണ്. വര്‍ക്കിനും ഡിസൈനിനും അനുസരിച്ചാണ് മൊബൈല്‍ പൗച്ചുകള്‍ക്ക് വില നിശ്ചയിക്കുന്നത്. 30 മുതല്‍ 500 രൂപ വരെ വില വരുന്ന മൊബൈല്‍ പൗച്ചുകള്‍ വിപണിയിലുണ്ട്.

Write A Comment

 
Reload Image
Add code here