അലസ സൗന്ദര്യവുമായി കഫ്താന്‍

Mon,Sep 11,2017


ഇറുകി പിടിച്ച വസ്ത്രങ്ങളുടെ കാലം കഴിഞ്ഞു. ഇനി നല്ല ലൂസായ കഫ്താന്റെ കാലമാണ്. ജീന്‍സിന്റെ കൂടെ ധരിക്കാന്‍ ഷോര്‍ട്ട് ടോപ്പ് കഫ്താനും ലെഗിന്‍സിന്റെ കൂടാതെ ധരിക്കാന്‍ കണങ്കാല്‍ വരെ എത്തുന്ന കഫ്താനുമാണ് ഇപ്പോള്‍ താരം.
പല നിറത്തിലും ഡിസൈനുകളിലും പെണ്‍കുട്ടികളുടെ മനസ് കവര്‍ന്നു കഴിഞ്ഞു കഫ്താന്‍. പല വര്‍ണത്തില്‍ മുത്തുകള്‍ പോലെ തൂങ്ങി കിടക്കുന്ന അലക്കുകളാണ് കഫ്താനെ വ്യത്യസ്തമാക്കുന്നത്. കൈ മുതല്‍ താഴെ കണങ്കാല്‍ വരെയുള്ള അലക്കുകളാണ് സ്റ്റൈല്‍.
കോട്ടണ്‍, ഷിഫോണ്‍, റെയോണ്‍ മെറ്റീരിയലുകളില്‍ മുംബൈയില്‍ നിന്നുമാണ് ഈ താരം കേരള വിപണിയില്‍ എത്തിയിരിക്കുന്നത്. നീളത്തില്‍ കൂര്‍ത്ത 'വി' ഷേപ്പും 'യു' ഷേപ്പുമാണ് കഫ്താന്റെ അഗ്രഭാഗം. ഏത് ശരീരപ്രകൃതിക്കാര്‍ക്കും ഇണങ്ങുന്നു എന്നതാണ് കഫ്താനെ എല്ലാ പൊണ്‍കുട്ടികളുടെയും പ്രിയപ്പെട്ട വസ്ത്രമാക്കി മാറ്റുന്നത്. ഫ്‌ളോറല്‍ പ്രിന്റ്, ബ്ലോക് പ്രിന്റ് ഡിസൈനുകള്‍ക്കൊപ്പം മനം മയക്കുന്ന പുതു ഡിസൈനുകളിലും കഫ്താന്‍ വിപണിയിലുണ്ട്. തോളറ്റം മുതല്‍ കണങ്കാല്‍ വരെ നീളത്തില്‍ ഒഴുകി കിടക്കുന്ന കഫ്താന്‍ തയ്‌ച്ചെടുക്കാനും എളുപ്പമാണ്. നീളത്തില്‍ ഡിസൈനുള്ള തുണി രണ്ടായി മടക്കി ഇഷ്ടമുള്ള കഴുത്ത് വെട്ടിയ ശേഷം കൈക്കുഴി മുതല്‍ സ്ലിറ്റ് ഭാഗം വരെ ഒറ്റ തയ്യല്‍ മതി. ഒരാള്‍ക്ക് വേണ്ട വണ്ണത്തിന്റെ ഇരട്ടി വണ്ണമെടുത്താല്‍ മതി. അരിക് അലുക്കുകളുള്ള ലെയ്‌സ് ഫിറ്റ് ചെയ്താല്‍ കഫ്താന്‍ റെഡി.

Write A Comment

 
Reload Image
Add code here