കണ്ണിലും ചുണ്ടിലും വാട്ടര്‍മെലണ്‍ ഡിസൈന്‍

Mon,Aug 14,2017


മേക്കപ്പിലെ ഏറ്റവും പുതിയ ട്രെന്‍ഡ് എന്താണെന്നാണോ തിരഞ്ഞുകൊണ്ടിരിക്കുന്നത്? എന്നാല്‍ വൈകേണ്ട കണ്ണുകളിലും ചുണ്ടുകളിലും വാട്ടര്‍മെലണ്‍ ചമയമിടാന്‍ പഠിച്ചുതുടങ്ങിക്കോളൂ..
പച്ച, പിങ്ക് എന്നീ നിറങ്ങളുടെ വിവിധ ഷേഡുകളിലുള്ള ലിപ്സ്റ്റിക്കുകളും ഐഷാഡോയും ഉപയോഗിച്ചാണ് അതിമനോഹരമായ ഡിസൈനുകളില്‍ സുന്ദരികള്‍ കണ്ണിലും ചുണ്ടിലും വാട്ടര്‍മെലണ്‍ വരച്ചിടുന്നത്.
ഓരോരുത്തരുടേയും അഭിരുചിക്ക് അനുസരിച്ച് കളര്‍ടോണില്‍ കാര്യമായ വ്യത്യാസം വരാത്ത രീതിയില്‍ പുതുമയാര്‍ന്ന നിരവധി പരീക്ഷണങ്ങള്‍ നടത്താവുന്നതാണ്. യഥാര്‍ത്ഥ വാട്ടര്‍മെലണ്‍ പോലെ തോന്നണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് കറുത്ത ഡോട്ടുകളും നല്‍കാം.
ഇന്‍സ്റ്റഗ്രാമില്‍ വാട്ടര്‍മെലണ്‍മേക്കപ്പ് എന്ന ഹാഷ്ടാഗില്‍ വാട്ടര്‍മെലണ്‍ മേക്കപ്പണിഞ്ഞുള്ള ചിത്രങ്ങള്‍ തുരുതുരാ പോസ്റ്റ് ചെയ്ത് തങ്ങളും ട്രെന്‍ഡിന് പിറകെത്തന്നെയാണ് പെണ്‍കുട്ടികള്‍.

Write A Comment

 
Reload Image
Add code here