ആണിനുമണിയാം മൂക്കുത്തി

Tue,Jul 04,2017


ഇത് മൂക്കുത്തിപ്പെണ്ണുങ്ങളുടെ കാലമാണ്. വെള്ളിത്തിരയിലും റാമ്പുകളിലും റെഡ് കാര്‍പ്പെറ്റിലും മൂക്കുത്തിയണിഞ്ഞ സുന്ദരികള്‍ അടിവെച്ചുനീങ്ങുമ്പോള്‍ മൂക്കുത്തി മോഹിപ്പിക്കാതിരിക്കുന്നതെങ്ങനെ? കാന്‍ ചലച്ചിത്രോത്സവത്തിന്റെ റെഡ് കാര്‍പ്പെറ്റില്‍ വലിയ മൂക്കുത്തി അണിഞ്ഞുവന്ന് വിദ്യാ ബാലനും സോനം കപൂറും ഞെട്ടിച്ചത് ഫാഷന്‍ നിരൂപകരേയാണ്. ബാജിറാവു മസ്താനിയില്‍ മൂക്കില്‍ നിന്നും ചെവി വരെ നീളുന്ന ഉത്തരേന്ത്യന്‍ വധുവണിയുന്ന പരമ്പരാഗത മൂക്കുത്തിയണിഞ്ഞ് ദീപികയും, മറാത്തി പരമ്പരാഗത മൂക്കുത്തിയായ നാഥ് അണിഞ്ഞ് പ്രിയങ്കയും മൂക്കുത്തി പ്രണയത്തിന് ആക്കം കൂട്ടി.
അതേസമയം തന്നെയാണ് മൂക്കിന്‍ തുമ്പിലെ ഇത്തിരിവെട്ടവുമായി നസ്രിയ എത്തിയത്. പിന്നീട് കണ്ടത് മൂക്കുത്തിയിലെ ഫാഷന്‍ സാധ്യതകളെ വിശാലമാക്കി നയന്‍താരയും പാര്‍വതിയും തുടക്കം കുറിച്ച മൂക്കുത്തി വിപ്ലവം കേരളത്തിലെ പെണ്‍കൊടികള്‍ നാസികയിലേററുന്ന കാഴ്ച. ഒറ്റക്കല്ലില്‍ തീര്‍ത്ത ഡയമണ്ട് മൂക്കുത്തി മുതല്‍ പൂക്കളും പൂമ്പാറ്റകളും ആലിലയും ഗണപതിയും വരെ മൂക്കിന്‍ തുമ്പിനെ അലങ്കരിച്ചു.
പെണ്‍കുട്ടികളുടെ ഈ മൂക്കുത്തി ഭ്രമം ഇന്ന് പുരുഷന്മാരും ഏറ്റെടുത്ത മട്ടാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ തഗ്‌സ് ഓഫ് ഹിന്ദൂസ്ഥാനില്‍ ആമിര്‍ ഖാന്‍ എത്തുന്നത് മൂക്കുത്തിയണിഞ്ഞാണ്. പുരുഷന്മാര്‍ക്കിടയിലും മൂക്കുത്തി ഒരു തരംഗമാകുമോ എന്ന് കണ്ടറിയാം.

Write A Comment

 
Reload Image
Add code here