മാരിവില്ലഴകില്‍ മുടി

Mon,Jun 19,2017


മുടിക്ക് മാരിവില്ലിന്റെ നിറമാണ് ഇപ്പോള്‍. ഗ്ലോബല്‍ ഹൈലൈറ്റാണ് മുടിയഴകിലെ ലേറ്റസ്റ്റ് ട്രെന്‍ഡ്. ഒരുനിറത്തില്‍നിന്ന് ഒരുപാടു നിറങ്ങള്‍ എന്നതാണ് ഗ്ലോബല്‍ ഹൈലൈറ്റിെന്റ സവിശേഷത. തിരഞ്ഞെടുക്കുന്ന ബേസ് കളറിനെ അടിസ്ഥാനമാക്കിയാണ് ഹെയര്‍ കളറിംഗ് ചെയ്യുന്നത്. ബേസ് കളര്‍ നീലയാണെങ്കില്‍ ഇളം നീലയില്‍ തുടങ്ങി ഓഷ്യന്‍ ബ്ലൂ, ഇളംപച്ച, കടും പച്ച എന്നിങ്ങനെയെത്തി നില്‍ക്കുന്നു മുടിയഴക്. അടിസ്ഥാനനിറങ്ങളുടെ പ്രതിഫലനമാണ് ഇതിനു കാരണം. സാധാരണ മുടി നോക്കുമ്പോള്‍ കറുത്ത നിറം തന്നെയായിരിക്കും. എന്നാല്‍ വെയിലത്തോ വെളിച്ചത്തോ നടക്കുമ്പോഴാണ് ഗ്ലോബല്‍ ഹൈലൈറ്റിെന്റ സൂപ്പര്‍ലുക്ക് മിന്നിത്തെളിയുന്നത്.
മറ്റൊരു ട്രെന്‍ഡ് ലെയര്‍ മിക്‌സിംഗ് ആണ്. സിംഗിള്‍ ലെയറായോ ഡബിള്‍ ലെയറായോ മുടി കളര്‍ ചെയ്യും. കളര്‍ ബ്ലോണ്ടില്‍ ഡാര്‍ക്ക് ബ്ലോണ്ട്, ലൈറ്റ് ബ്ലോണ്ട്, ബ്രൗണ്‍ റെഡിഷ് ബ്ലോണ്ട്, കോണ്‍ട്രാസ്റ്റ് റെഡ്, കോണ്‍ട്രാസ്റ്റ് കോപ്പര്‍, കോണ്‍ട്രാസ്റ്റ് കോപ്പര്‍ റെഡ്, റിച്ച് ബ്ലൂ റെഡ്, റിച്ച് റെഡ്, ബ്രൗണ്‍ ഇെന്റന്‍സ്, ലൈറ്റ് ബ്രൗണ്‍ എന്നീ കളര്‍ കോമ്പിനേഷനുകള്‍ ഉപയോഗിക്കുന്നു.
മുടി മൊത്തമായി ബര്‍ഗണ്ടി, ഗോള്‍ഡന്‍, ബ്രൗണ്‍ എന്നിവയില്‍ ഒരു നിറം തേക്കുന്ന ഗ്ലോബല്‍ കളറിംഗിനു ഇപ്പോഴും ആരാധകരുണ്ട്. വ്യത്യസ്ത നിറങ്ങള്‍ സ്ട്രിപ്പുകള്‍ക്കു നല്‍കുന്ന ഹൈലൈറ്റ് കളറിങ്, നിറങ്ങളില്‍ മുടി മുക്കിയതുപോലെ തോന്നിപ്പിക്കുന്ന ഡിപ് കളറിംഗ് എന്നിവയ്ക്കും ആവശ്യക്കാരുണ്ട്.

Write A Comment

 
Reload Image
Add code here