ക്രോപ്പ് ടോപ്പ് ട്രന്‍ഡാകുന്നു

Mon,Jun 05,2017


ക്രോപ്പ് ടോപ്പ് ടീനേജുകാരുടെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റായി മാറിക്കഴിഞ്ഞു. സ്‌കിന്‍ കളര്‍ സ്ലിപ്പ് ഇന്‍ ധരിച്ചതിന് മീതെയാണ് നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ ഈ വെസ്റ്റേണ്‍ വെയര്‍ അണിയുന്നത്. അല്ലെങ്കില്‍ മാച്ചിങ്ങായ ജാക്കറ്റ് മീതെയിടുന്നു. അല്‍പ്പം വയര്‍ കാണിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് കരുതുന്ന ഫാഷന്‍ പ്രേമികളുമുണ്ട്...
നല്ല ഭംഗിയുള്ള ഹൈവേസ്റ്റ് സ്‌കേര്‍ട്ടിനൊപ്പം ഇവ നന്നായിച്ചേരും. പലാസോയ്‌ക്കൊപ്പവും ക്രോപ്പ് ടോപ്പ് ഇണങ്ങും. കുറച്ച് വയര്‍ അധികമുള്ളവര്‍ക്കും പലാസോകൊണ്ട് അത് മറച്ചുവെക്കാം! പാര്‍ട്ടിവെയര്‍ ഫുള്‍സ്‌കേര്‍ട്ടിനൊപ്പം ക്രോപ്പ് ടോപ്പ് ധരിക്കുമ്പോള്‍ അധികം ആക്‌സസറീസ് വേണ്ട. ഭംഗിയുള്ള പെന്‍ഡന്റോടുകൂടിയ ഒരു ലോങ് ചെയിന്‍ നല്ലത്. അത് ട്രെന്‍ഡി ലുക്ക് തരും.
വല്ലാതെ ഇറുകിയ ക്രോപ്പ് ടോപ്പ് കാഴ്ചയ്ക്ക് അഭംഗിയാണ്. സ്വല്‍പ്പം അയവുള്ളതുതന്നെ നല്ലത്. കാപ്രി പാന്റ്‌സിനും ഡെനിം ഷോര്‍ട്‌സിനും ഒപ്പം ക്രോപ്പ് ടോപ്പ് കിടിലന്‍ ലുക്ക് സമ്മാനിക്കും. ലെഹങ്കയ്ക്കും സാരിക്കും ഒപ്പം അണിയാവുന്ന ക്രോപ്പ് ടോപ്പുകള്‍ വിപണിയിലുണ്ട്.

Write A Comment

 
Reload Image
Add code here