വേനലില്‍ തിളങ്ങാന്‍ ടി ഷര്‍ട്ടുകള്‍

Mon,May 15,2017


വേനല്‍ക്കാലമായതു മുതല്‍ പതിവു വസ്ത്രങ്ങള്‍ക്കു റെസ്റ്റ് കൊടുത്തിരിക്കുകയാണ് യൂത്ത്. ഇപ്പോഴത്തെ ട്രെന്‍ഡ് ടിഷര്‍ട്ടുകളാണ്. ചൂടില്‍ നിന്ന് അല്‍പം ആശ്വാസം കിട്ടുമെന്ന കാരണത്താല്‍ തന്നെ ടിഷര്‍ട്ട് ഫാന്‍സിന്റെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ടെന്ന് വസ്ത്രവ്യാപാരികള്‍ പറയുന്നു. ഗ്രാഫിക് ടിഷര്‍ട്ടുകളാണ് വിപണിയിലെ ലേറ്റസ്റ്റ് ട്രെന്‍ഡ്. യുവത്വത്തിെന്റ നെഞ്ചിലേറാനായി ഐറ്റങ്ങള്‍ പലതാണ്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, പക്ഷി മൃഗാദികള്‍, പൂക്കളും വള്ളികളും തുടങ്ങി ഹോളിവുഡ് താരങ്ങളും മോഡലുകളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഫുട്‌ബോള്‍, ക്രിക്കറ്റ് താരങ്ങളാണ് മറ്റൊരു ആകര്‍ഷണം.
വന്യമൃഗങ്ങളുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ടി ഷര്‍ട്ടുകളണ് ഫ്രീക്കന്മാര്‍ക്ക് പ്രിയം. പായുന്ന പുലിയും അലറുന്ന സിംഹവും പാഞ്ഞോടുന്ന മാന്‍പേടയുമൊക്കെ യൂത്തിന്റെ നെഞ്ചില്‍ നിവര്‍ന്നു നില്‍ക്കുമ്പോള്‍ ആകര്‍ഷകം തന്നെ. പ്രകൃതിദൃശ്യങ്ങള്‍ വേണമെങ്കില്‍ ടിഷര്‍ട്ടില്‍ അതും റെഡിയാണ്. സൈക്കോ പ്രിന്റുകള്‍ക്കും ആരാധകര്‍ ഏറെയാണ്. പ്രിന്റില്‍ ആശയങ്ങള്‍ പലതാണ്. ചിലത് കാഴ്ചക്കാരനെ ഇരുത്തി ചിന്തിപ്പിക്കും. മറ്റു ചിലതാകെ രസിപ്പിക്കുന്നതും. ദ്വയാര്‍ഥ പ്രയോഗമുള്ള വാചകങ്ങള്‍ പ്രിന്റ് ചെയ്ത ടിഷര്‍ുകള്‍ വാങ്ങുന്നവരും കുറവല്ല.
ജീന്‍സിനും സ്‌കര്‍ട്ടിനും കാപ്രിക്കുമൊപ്പം ടിഷര്‍ട്ടുകള്‍ ധരിക്കാം. റൗണ്ട് നെക്കാണ് ഗയ്‌സ് സിലക്ട് ചെയ്യുന്നത്. പെണ്‍കുട്ടികള്‍ക്കു പ്രിയം ടര്‍ട്ടില്‍ നെക്കിനോടും.

Write A Comment

 
Reload Image
Add code here