അണിയാം, സാന്‍ഡ് സ്റ്റോണ്‍ മാലകള്‍

Mon,Apr 17,2017


മാല വിപണിയിലെ ട്രെന്‍ഡി ഐറ്റം സാന്‍ഡ് സ്റ്റോണ്‍ മാലകളാണ്. നീളത്തിലോ ഡബിള്‍ ലെയറായോ ഈ മാലകള്‍ അണിയാം. ജയ്പൂര്‍ സ്റ്റോണ്‍ ഉപയോഗിച്ചാണ് ഇത്തരം മാലകള്‍ നിര്‍മിച്ചിരിക്കുന്നത്. മാലയുടെ മധ്യഭാഗത്തു വീതിയുള്ള കല്ലുകളായിരിക്കും. ഇരുവശങ്ങളിലും എത്തുമ്പോള്‍ കല്ലുകളുടെ വലുപ്പം ചെറുതാകും. ഇതാണു സാന്‍ഡ് സ്റ്റോണ്‍ മാലയുടെ സവിശേഷത.
കല്ലില്‍ 20 കിംഗുകള്‍ വരെ ഉണ്ടാകും. മെഷീന്‍ കിംഗ് ഉപയോഗിച്ചു നിര്‍മിക്കുന്ന ഈ മാലകള്‍ക്കു പ്രത്യേക ഭംഗിയുണ്ടാകും. വൃത്തം, ചതുരം, ഡയമണ്ട്, ഹെക്‌സഗണല്‍, ത്രികോണം തുടങ്ങി ഏത് ആകൃതിയിലുള്ള കല്ലുകളും ഈ മാലയില്‍ ഉണ്ടാകും. ഒരേ ആകൃതിയിലുള്ളതോ അല്ലെങ്കില്‍ വ്യത്യസ്ത ആകൃതിയിലുള്ള കല്ലുകള്‍ കോര്‍ത്തോ ആണു സാന്‍ഡ് സ്റ്റോണ്‍ മാലകള്‍ ഉണ്ടാക്കുന്നത്.
നൂല്, സില്‍വര്‍ ചെയിന്‍, ടങ്കീസ് എന്നിവയില്‍ മുത്തുകള്‍ കോര്‍ത്തെടുക്കും. ഡ്രസ് മാച്ചായി ഈ മാലകള്‍ ഉപയോഗിക്കാം. കല്ലുകള്‍ക്കു നിറമോ വെള്ളിത്തിളക്കമോ നഷ്ടമാകില്ല. 200 മുതല്‍ 1500 രൂപ വരെയാണ് ഇവയുടെ വില.

Write A Comment

 
Reload Image
Add code here