മൈലാഞ്ചി നിറം മങ്ങിയോ? നോ ടെന്‍ഷന്‍...

Mon,Mar 27,2017


കല്യാണമിങ്ങെത്തി. മൈലാഞ്ചി ഇടാതെ എന്ത് കല്യാണം. അതിനല്ലേ മൈലാഞ്ചിയിടല്‍ ചടങ്ങ് എന്നു പറഞ്ഞ് ഒരു ദിവസം തന്നെയുള്ളത്. പക്ഷേ ഒരു ദിവസം കഴിയുമ്പോള്‍ തന്നെ ചില മൈലാഞ്ചി നിറം മങ്ങി ഭംഗിയില്ലാത്ത അവസ്ഥയിലാവും. ഇത് കൈകളുടെ ഭംഗിയും നഷ്ടപ്പെടുത്തും. മൈലാഞ്ചി ഇട്ടതുതന്നെ തെറ്റായിപോയെന്ന് തോന്നും. ആഘോഷങ്ങള്‍ക്കു ശേഷം മൈലാഞ്ചി കളയാന്‍ ചില എളുപ്പവഴികളുണ്ട്. മുഖത്ത് ഉപയോഗിക്കുന്ന ബ്ലീച്ച് മൈലാഞ്ചിയിട്ടിട്ടുള്ള ഭാഗങ്ങളില്‍ പുരട്ടി ഉണങ്ങി കഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകുക.
ബേക്കിങ് സോഡയില്‍ ചെറുനാരങ്ങാനീര് ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. ഇത്പുരട്ടി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഇത് കൈ വരണ്ടുപോവാന്‍ കാരണമാകും. അതിനാല്‍ നന്നായി മോയിസ്ചറൈസര്‍ പുരട്ടണം. വളരെ വേഗം മൈലാഞ്ചി മങ്ങിപ്പോവാന്‍ ടൂത്ത് പേസ്റ്റ് പുരട്ടുന്നതും നല്ലതാണ്. പേസ്റ്റ് പുരട്ടി ഉണങ്ങിയതിന് ശേഷം ഇരുകൈകളും കൂട്ടിത്തിരുമ്മിയാല്‍ നിറം പെട്ടെന്ന് മങ്ങും.
ഹാന്‍ഡ് വാഷ്: ഇടയ്ക്കിടെ കൈകള്‍ കഴുകുക. ദിവസം 10-12 പ്രാവശ്യം വരെയാകാം. മൈലാഞ്ചി മങ്ങാന്‍ സോപ്പ് സഹായിക്കും. അമിതമായി കൈ കഴുകിയാല്‍ ചര്‍മം വരളും അതുകൊണ്ട് ഓരോ തവണ കൈകഴുകി കഴിഞ്ഞാലും മോയിസ്ചറൈസര്‍ പുരട്ടാന്‍ മറക്കരുത്. ഒലീവ് എണ്ണയില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് മൈലാഞ്ചി ഇട്ട ഭാഗത്ത് പുരട്ടുക. പത്ത് മിനുട്ടിന് ശേഷം വീണ്ടും പുരട്ടുക. ഇത് ഏതാനും ദിവസം തുടര്‍ച്ചയായി ചെയ്താല്‍ പെട്ടെന്ന് ഫലം കിട്ടും. ഇളംചൂട് വെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് 20 മിനുട്ട് നേരം മുക്കിവെയ്ക്കുക. ഇത് ഇടയ്ക്കിടെ ചെയ്യുമ്പോള്‍ മൈലാഞ്ചി മാഞ്ഞുപോകും. കൈ വരണ്ടുപോവാതിരിക്കാന്‍ മോയിസ്ചറൈസര്‍ പുരട്ടുന്നത് നല്ലതാണ്.

Write A Comment

 
Reload Image
Add code here