സ്റ്റൈലാകാന്‍ സെപ്റ്റം റിംഗ്

Mon,Mar 13,2017


പഴയകാല സ്ത്രീകളെ സുന്ദരിമാരാക്കിയിരുന്ന മൂക്കിന്റെ അഗ്രത്ത് അണിയുന്ന മൂക്കുത്തി(സെപ്റ്റം റിംഗ്)യാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. സെലിബ്രിറ്റികള്‍ മുതല്‍ സാധാരണ യുവതികള്‍ വരെ ഇപ്പോള്‍ സെപ്റ്റം റിംഗിന്റെ ആരാധകരാണ്. മൂക്കിന്റെ പാലത്തില്‍ (ടലുൗോ) അണിയുന്നതിനായതിനാല്‍ ഇവ സെപ്റ്റം റിംഗ് എന്നറിയപ്പെടുന്നു. മൂക്കിന്റെ തുമ്പത്ത് തുളയുണ്ടാക്കി ഇടുന്നതായിരുന്നു പഴയകാലത്തെ പതിവ്. എന്നാല്‍ മൂക്കിന്റെ അറ്റം തുളയ്ക്കാതെ തന്നെ ഇടാവുന്ന പ്രസ് മൂക്കുത്തികള്‍ ഇന്നു ലഭ്യമാണ്. സ്വര്‍ണം, വെള്ളി, ജര്‍മന്‍ സില്‍വര്‍, ഓക്‌സിഡൈസ്ഡ് സില്‍വര്‍, പ്ലാസ്റ്റിക് എന്നിങ്ങനെയുള്ള വിവിധ മെറ്റിരിയലുകളിലുള്ള മൂക്കുത്തികള്‍ നിലവിലുണ്ട്. സാധാരണ ഒറ്റ വളയത്തിലുള്ള മൂക്കുത്തികളാണ് കാഷ്വല്‍ വെയറിനൊപ്പം ധരിക്കുവാന്‍ ടീനേജ് കുട്ടികളും യുവതികളും ഇഷ്ടപ്പെടുന്നത്. മധ്യവയസ്‌ക്കരായ സ്ത്രീകള്‍ സ്റ്റീലിലുള്ള ഒറ്റവളയം മൂക്കുത്തികളുമാണ് ധരിക്കുന്നത്. ഒറ്റവളയം മാത്രമുള്ള മൂക്കുത്തികളും, വ്യത്യസ്ത ഡിസൈനുകളിലുള്ളതും കല്ലുപതിപ്പിച്ചവയും, പേള്‍ വച്ചവയും ഇക്കൂട്ടത്തിലുണ്ട്.
മെറ്റിരീയലിന്റെയും, പകിട്ടിന്റെയും അടിസ്ഥാനത്തില്‍ വിലയ്ക്കു മാറ്റം വരും. വെള്ളി മൂക്കുത്തികള്‍ 200-300 റേഞ്ചില്‍ ലഭിക്കും. പ്ലാസ്റ്റിക്, സ്റ്റീല്‍ എന്നിവയിലുള്ള റിംഗുകള്‍ 100-150 വിലയില്‍ ലഭ്യമാണ്.
സ്വര്‍ണവും വെള്ളിയും ധരിക്കുവാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കായി അതും വിപണിയില്‍ ലഭ്യമാണ്. മൂക്കിന്റെ പാലത്തിന്റെ അറ്റത്ത് തുളയിട്ട് മൂക്കുത്തി ധരിക്കുന്നവര്‍ നല്ലയിനം മുക്കുത്തികള്‍ തന്നെ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. (അലര്‍ജി ഒഴിവാക്കുന്നവ) ഫാഷന്‍ വെറെറ്റിക്കുവേണ്ടി പല ടീനേജ് പെണ്‍കുട്ടികളും ഇപ്പോള്‍ വളയമാതൃകയിലുള്ള പ്രസ് കമ്മലുകളും മൂക്കുത്തിയായി അണിയാറുണ്ട്. സാധാരണ അവസരങ്ങളില്‍ പ്ലെയിന്‍ സെപ്റ്റം റിംഗും വിവാഹചടങ്ങിലും പാര്‍ട്ടികളിലും പങ്കെടുക്കുമ്പോള്‍ പല മനോഹര മാതൃകകളിലുള്ള എക്‌സോട്ടിക് മൂക്കുത്തികളും അണിഞ്ഞ് ട്രെന്‍ഡിയാകാം.

Write A Comment

 
Reload Image
Add code here