മെര്‍മെയ്ഡ് ബ്യൂട്ടീസ്

Mon,Mar 13,2017


സോഷ്യല്‍ മീഡിയയിലെ തരംഗമായിരിക്കുന്ന പുതിയ മെയ്ക്കപ്പ് ട്രെന്‍ഡാണ് മെര്‍മെയ്ഡ് മെയ്ക്കപ്പ്. പേരുപോലെ തന്നെ കണ്ടാല്‍ ജലകന്യകയെ അനുസ്മരിപ്പിക്കുന്ന മെയ്ക്കപ്പണിഞ്ഞ് #mermaidmakeup എന്ന ടാഗോടെ ഇന്‍സ്റ്റഗ്രാമില്‍ ഫേട്ടോ ഇടുന്നതാണ് ഗ്യാല്‍സിനിടയില്‍ പുതിയ ട്രെന്‍ഡ്.
ലേറ്റ് നൈറ്റ് പാര്‍ട്ടികള്‍ക്കും തീം പാര്‍ട്ടികള്‍ക്കും പരീക്ഷിക്കാവുന്ന ഒന്നാണ് മെര്‍മെയ്ഡ് ഐ മെയ്ക്കപ്പ്. സമുദ്രനിറങ്ങളായ നീലയുടേയും പച്ചയുടേയും വിവിധ ഷെയ്ഡുകള്‍ പരീക്ഷിക്കുന്നതായിരിക്കും നല്ലത്. ഇടയ്ക്ക് വേണമെങ്കില്‍ പിങ്ക് പോലുള്ള ബ്രൈറ്റ് കളേഴ്‌സും പരീക്ഷിക്കാവുന്നതാണ്.
എഡ്ജ്‌പോയിന്റഡ് ബ്രഷ്, സ്‌പോഞ്ച് എന്നിവ ഉപയോഗിച്ചാവണം കണ്‍പോളകളില്‍ മെര്‍മെയ്ഡിനെ ഒരുക്കിയെടുക്കാന്‍. നീല തീം ആക്കിയുള്ള മെര്‍മെയ്ഡ് ഐ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ നീലയുടെ ഇളം നിറം മുതല്‍ കടുംനീലവരെയുള്ള ഐഷാഡോകള്‍ കൈയില്‍ ഉള്ളത് നല്ലതാണ്. ഒപ്പം വൈറ്റ് കളറിലുള്ള ഐഷാഡോയും കൈയില്‍ കരുതാം. കാരണം ബെയ്‌സായി വൈറ്റ് ഐഷാഡോ ഇട്ട് തുടങ്ങുന്നതാണ് നല്ലത്. വേണമെങ്കില്‍ ഗ്ലിറ്റര്‍ ഷാഡോകളും ഉപയോഗിക്കാം.

Write A Comment

 
Reload Image
Add code here