ചെന്താമര ചുണ്ടിന്

Tue,Feb 28,2017


ചുണ്ടുകള്‍ ആകര്‍ഷകമാക്കുന്നതില്‍ ലിപ്സ്റ്റിക്കിന്റെ സ്ഥാനം വലുതാണ്. സ്ത്രീസൗന്ദര്യത്തിന്റെ ലക്ഷണമായ ചെന്താമരപോലെ ചുവന്ന ചുണ്ടുകള്‍ വേണമെങ്കില്‍ ലിപ്സ്റ്റിക് പുരട്ടുകതന്നെ വേണം. ചുവപ്പിനും പിങ്കിന്റെ ഷേഡുകള്‍ക്കുമാണ് വിപണിയില്‍ ഡിമാന്‍ഡ്. കണ്ടാല്‍ ഒന്നുകൂടി നോക്കിപ്പോകുന്ന വര്‍ണവൈവിധ്യമാണ് റെഡ് ലിപ്സ്റ്റിക് വിപണിയിലുള്ളത്. വെര്‍മില്യന്‍ റെഡ്, മെറ്റാലിക് ക്രിംസണ്‍, വൈന്‍ റെഡ്, വെല്‍വെറ്റ് റെഡ്, ബ്ലഡ് റെഡ്... എന്നിങ്ങനെ ചുവപ്പിന്റെ വിവിധ വര്‍ണങ്ങളാണ് സുന്ദരികളുടെ അധരങ്ങളെ കൂടുതല്‍ മനോഹരമാക്കുന്നത്.
ഏതു ചര്‍മക്കാര്‍ക്കും ചുവപ്പ് നിറം ഇണങ്ങുമെന്നതിനാല്‍ ഇതിന് ഡിമാന്‍ഡും കൂടുതലാണ്. ക്ലാസിക് മെറൂണ്‍, ഡാര്‍ക്ക് ചോക്ലേറ്റ് റെഡ്, കോറല്‍ റെഡ്, പീച്ച് റെഡ്, ബ്രിക്ക് റെഡ്, ചെറി റെഡ്... ഇങ്ങനെ പോകുന്നു ലിപ്സ്റ്റിക്കിലെ ചുവപ്പ്. നാച്വറല്‍ ലുക്ക് തോന്നണമെങ്കില്‍ ന്യൂഡ് പിങ്ക് കളറിലുള്ള ലിപ്സ്റ്റിക് വേണം. ലൈറ്റ് പിങ്കിനും ആരാധകര്‍ ഏറെയുണ്ട്.

Write A Comment

 
Reload Image
Add code here