വാലന്റൈന്‍സ് സ്‌പെഷല്‍

Mon,Feb 13,2017


പ്രണയത്തിന് നിറം ചുവപ്പാണെന്ന വിശ്വാസത്തിന് ചെറിയൊരു പൊളിച്ചെഴുത്ത് നടത്തുകയാണ് ഈ വര്‍ഷം ഫാഷന്‍ ലോകം. ചുവപ്പിന് ഒപ്പം പിങ്ക്, ബ്ലാക്ക്, ലൈറ്റ് ബ്ലാക്ക്, വൈറ്റ്, ഗോള്‍ഡന്‍ തുടങ്ങിയ നിറങ്ങളും കൂടെ ചേരുകയാണ്. വൈറ്റ് ആന്‍ഡ് റെഡ് ആയിരുന്നു ഇത്രയും കാലം ലോകം കണ്ടിരുന്ന വാലന്റൈന്‍സ് ഡേ കോമ്പനേഷനെങ്കില്‍ ഇത്തവണ റെഡ് ആന്‍ഡ് ഗോള്‍ഡന്‍ ആണ് പുതിയ തരംഗം. ഈ ഗോള്‍ഡന്‍ കളര്‍ വസ്ത്രത്തിലല്ല മറിച്ച് ധരിക്കുന്ന ആക്‌സസറിസിലാണെന്ന് മാത്രം. ചുവപ്പിന് പ്രാധാന്യം നല്‍കുന്നതിനോടൊപ്പം മറ്റു നിറങ്ങളിലുള്ള വാലന്റൈന്‍സ് ഡേ വസ്ത്രങ്ങള്‍ മനസിന് ആകര്‍ഷണവും കുളിര്‍മ്മയും നല്‍കുമെന്നാണ് ഫാഷന്‍ വിദഗ്ധരുടെ വിലയിരുത്തല്‍.
അനാര്‍ക്കലി ഫാഷന്‍ ഔട്ടായെങ്കിലും ബ്ലാക്ക് ബ്രൊക്കേഡ്, മിറര്‍ വര്‍ക്കില്‍ ചുവന്ന അനാര്‍ക്കലി എന്നും ആരേയും ഒന്ന് മോഹിപ്പിക്കും. ജാക്കറ്റ് ലെഹംഗ ഓള്‍ഡ് ഫാഷന്‍ ആണെന്ന് പറഞ്ഞ് മാറ്റിവയ്ക്കുവാന്‍ വരട്ടെ, റെഡ് ലെഹംഗയ്ക്ക് ബ്ലാക്ക് ജാക്കറ്റും ജാക്കറ്റില്‍ റെഡ് എബ്രോയിഡി വര്‍ക്കും കൂടെയായാല്‍ ഇടുന്നയാള്‍ രാജകുമാരിയായെന്ന് പറയേണ്ടതില്ല. എത് രാജകുമാരനും ഒന്ന് നോക്കിപോകും. റെഡ്,പിങ്ക്, ലൈറ്റ് ബ്ലാക്ക് നിറങ്ങളുടെ സംഗമമാണ് മറ്റൊരു കളര്‍ തീം. റെഡ്, പിങ്ക്, ബ്ലാക്ക്, വൈറ്റ് നിറങ്ങളില്‍ ഏതെങ്കിലും ഒരു നിറം പ്രധാനമായിയെടുത്തിട്ട് ബാക്കി നിറങ്ങള്‍ ജാക്കറ്റ്, ടോപ്പ്, സ്‌കര്‍് തുടങ്ങിയ എതെങ്കിലും സബ് ഡ്രസുകളില്‍ സബ് കളറായി ഉപയോഗിക്കുകയാണ് ഈ വാലന്റൈന്‍സ് ഡേയില്‍ ഫാഷന്‍ ഡിസൈനര്‍മാര്‍ ചെയ്തിട്ടുള്ളത്. റെഡിന് പകരം പിങ്ക് വച്ചാല്‍ വസ്ത്ര വിപണിയില്‍ തിരിച്ചടിയുണ്ടാകമോയെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും പുതിയ പരീക്ഷണം വിജയകരമായിയെന്നാണ് ഫാഷന്‍ ലോകത്തു നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍.
വസ്ത്രങ്ങളുടെ നിറം നോക്കി ആക്‌സസറിസ് അണിഞ്ഞിരുന്ന കാലം പോയി. റെഡ് ആന്‍ഡ് വൈറ്റ്, റെഡ് ആന്‍ഡ് ബ്ലാക്ക് കോമ്പിനേഷന് ബ്ലാക്ക്, റെഡ്, വൈറ്റ് കളറിലുള്ള വാച്ച്, ബാഗ്, ഹീല്‍സ്, ഇയര്‍ റിംഗ്‌സ് തുടങ്ങിയ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം അതിന് മാറ്റം വന്നു. വര്‍ഷങ്ങളായി കണ്ടു മനംമടുത്ത ഈ കോമ്പിനേഷന് അന്ത്യം വരുത്തിയിരിക്കുകയാണ്. മറ്റ് കളറുകളെ മാറ്റി നിര്‍ത്തി ഗോള്‍ഡന്‍ കളര്‍ ആക്‌സസറിസാണ് ഇത്തവണ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. മറ്റ് നിറങ്ങള്‍ ഉപേക്ഷിച്ച് ഗോള്‍ഡന്‍ കളര്‍ തെരഞ്ഞെടുത്തിന്റെ പിന്നില്‍ ഇന്ത്യക്കാരുടെ സ്വര്‍ണ്ണകമ്പത്തിനുമുണ്ട് ഒരു പങ്ക്. പാര്‍ട്ടികളില്‍ മറ്റുള്ളവരുടെ മനം കവരാന്‍ ഗോള്‍ഡന്‍ കളറിനോടൊപ്പം മറ്റൊരു കളറില്ലെന്നതും ഇതിനെ വ്യത്യസ്തമാക്കുന്നു. കണ്ടാല്‍ ലക്ഷ്വറി ലുക്കും സുരക്ഷയും പ്രധാനം ചെയ്യുന്നതോടൊപ്പം തന്നെ സ്വര്‍ണ്ണമല്ലാത്തതുകൊണ്ട് കള്ളന്മാരുടെ പേടിയും വേണ്ടയെന്നത് ഗോള്‍ഡന്‍ കളര്‍ ആഭരണങ്ങളെ പ്രിയമുള്ളതാക്കുന്നു. ഷൂ, ഹീല്‍സ്, വാച്ച്, ബാഗ്, ഇയറിംഗ്‌സ് മുതല്‍ ഐഷാഡോ വരെ ഈ വാലന്റൈന്‍സ് ഡേയില്‍ ഗോള്‍ഡന്‍ കളറില്‍ തിളങ്ങി നില്‍ക്കും.

Write A Comment

 
Reload Image
Add code here