വീണ്ടും തിരിച്ചുവരുന്നു സുന്ദരി കലംകാരി

Mon,Jan 30,2017


ഫാഷന്‍ രംഗത്ത് ഇപ്പോള്‍ പ്രിയം അല്‍പ്പം കൂടുതല്‍ പഴയതിനോടു തന്നെ. സാരി ബ്ലാസുകളിലെ ത്രിഫോര്‍ത്ത് കയ്യും നെറ്റിയിലെ വലിയ വട്ടപ്പൊട്ടും അതില്‍ ചിലതാണ്. ആ കൂട്ടത്തില്‍ ഇപ്പോഴിതാ കലംകാരിയും ഇടം പിടിച്ചിരിക്കുന്നു. ഒരിക്കല്‍ അല്‍പ്പം പിന്നിലായി പോയ കലംകാരി അതിവേകം തന്നെ മുന്നില്‍ എത്തി. ഇന്ന് അലമാരയില്‍ ഒരു കലംകാരി മെറ്റിരിയില്‍ എങ്കിലും ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. അതു ചിലപ്പോള്‍ കുര്‍ത്ത, ചുരിദാര്‍, സാരി, സാരി ബ്ലൗസ് അങ്ങനെ എന്തെങ്കിലും ഒന്നാകാം. കാരണം അത്രയ്ക്ക് മനോഹരമാണ് കലംകാരി പ്രിന്റുകള്‍. മഛലിപ്പട്ടണം, ശ്രീകാളഹസ്തി, കറുപ്പൂര്‍ എന്നിങ്ങനെ മൂന്നുതരത്തിലാണു കലംകാരി പ്രിന്റുകളാണ് ഉള്ളത്.
കടുംനിറത്തിലുള്ള കലംകാരിക്കാണ് ഇപ്പോള്‍ ആവശ്യക്കാള്‍ ഏറെയുള്ളത്. പ്ലെയിന്‍ സാരിക്കൊപ്പം കലംകാരി ബ്ലൗസ് പെണ്ണിന്റെ സൗന്ദര്യം പോലും വര്‍ധിപ്പിക്കും. കലംകാരിയുടെ സിഗ്‌നേച്ചര്‍ കളറായ മെറുണിനൊപ്പം തന്നെ നീല, ഗ്രേ, ക്രീം, ബ്ലാക്ക്, ബ്രൗണ്‍, റെഡ് നിറങ്ങളും തരംഗമാകുകയാണ്. മീറ്ററിനു വില 200 ല്‍ താഴെ നില്‍ക്കുമെങ്കിലും സാരിയും കുര്‍ത്തയുമൊക്കെയായി രൂപ മാറ്റം വരുമ്പോള്‍ വില 1000 കടക്കും. പ്രിയം കൂടിയതോടെ പലാസോയിലും സെറ്റുസാരികളിലും കലംകാരി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഇടക്കാലം കൊണ്ടു പ്രിയം ഏറിയ നെറ്റ് കലംകാരിക്കു പിന്നില്‍ മറയുന്ന കാഴ്ചകളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തു നിന്നുള്ളത്.

Write A Comment

 
Reload Image
Add code here