ടെമ്പിള്‍ ജ്വല്ലറി

Mon,Jan 16,2017


പണ്ടുകാലത്ത് തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ദേവീ, ദേവന്മാരുടെ വിഗ്രഹങ്ങളെ അണിയിക്കാനുപയോഗിച്ച ആഭരണങ്ങളാണ് ടെമ്പിള്‍ ജ്വല്ലറി എന്നറിയപ്പെട്ടത്. ഭരതനാട്യം, കുച്ചിപ്പുടി നര്‍ത്തകരും ഇതേ രീതിയിലുള്ള ആഭരണങ്ങളാണ് അണിയുന്നത്. ചെട്ടിനാടു കളക്ഷനിലുള്ള ആഭരണങ്ങള്‍ ഇപ്പോള്‍ ആന്റിക് ആയിട്ടാണു നിര്‍മിക്കുന്നത്.
ലക്ഷ്മി, ഗണപതി തുടങ്ങിയ ദൈവങ്ങളുടെ രൂപമാണ് ആഭരണങ്ങളില്‍ കൊത്തിയെടുക്കുന്നത്. അഷ്ടലക്ഷ്മി മാല, ലക്ഷ്മി വള ഇവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. റിവേഴ്‌സ് ചെയ്യാവുന്ന വലിയ പെന്‍ഡന്റുകളുള്ള മാലകളാണ് മറ്റൊരാകര്‍ഷണം. ഒരു വശത്ത് ലക്ഷ്മിയും മറുവശത്തു കല്ലു പതിച്ച രൂപവുമാണ് ഈ പെന്‍ഡന്റിന്റെ പ്രത്യേകത.

Write A Comment

 
Reload Image
Add code here