ആഭരണങ്ങളിലെ ആന്റിക് ചന്തം

Mon,Jan 16,2017


മൂക്കുത്തിയോ ജിമുക്കിയോ നെഞ്ചില്‍ പതിഞ്ഞുകിടക്കുന്ന നെക്‌ലെസോ, ഘടയോ എന്തുമാകട്ടെ ഫ്രീക്കന്‍ സുന്ദരികള്‍ക്ക് ഇപ്പോള്‍ പ്രിയം ബ്ലാക്ക്‌മെറ്റലില്‍ പണിതീര്‍ത്ത ആന്റിക് ആഭരണങ്ങളാണ്.. കടുത്ത വര്‍ണങ്ങളിലുള്ള കല്ലുകളും ചരടുകളും ഇവയോട് ഇഴചേരുമ്പോള്‍ ആഭരണങ്ങള്‍ക്കും മഴവില്‍ ചന്തം.
ഓര്‍മയില്ലേ നീണ്ട കറുത്ത ചരടില്‍ കോര്‍ത്ത ബ്ലാക്ക്‌മെറ്റല്‍ ലോക്കറ്റും ഇരുമൂക്കിലും മൂക്കുത്തിയുമായി പുതിയനിയമത്തില്‍ നയന്‍സ് സുന്ദരിയായത്. ചാര്‍ലിയില്‍ വലിയ മൂക്കുത്തിയിട്ട് വന്ന് പാര്‍വതിയും ആഭരണമോഹങ്ങള്‍ക്ക് നല്‍കിയത് പുതിയൊരു നിര്‍വചനമാണ്.
ബ്ലാക്ക്‌മെറ്റല്‍ ആഭരണങ്ങള്‍ മലയാളി പെണ്‍കൊടികളുടെ മനസ്സ് കീഴടക്കുന്നത് അതുക്കും മുന്‍പാണെങ്കിലും പുതിയനിയമത്തോടെ ബ്ലാക്ക്‌മെറ്റല്‍ ആഭരണങ്ങള്‍ ന്യൂജെന്‍ പെണ്‍കൊടികള്‍ക്കിടയില്‍ സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റ് തന്നെയായി. വിടര്‍ന്ന താമരയില്‍ ഞാന്നുകിടക്കുന്ന വലിയ ജിമുക്കിയും വര്‍ണനൂലുകളില്‍ നെയ്‌തെടുത്ത ചോക്കറും ബോള്‍ഡ് ലുക്കുമായി ഘടയും ചെവിക്കുപിറകില്‍ പീലിവിടര്‍ത്തി ഇയര്‍കഫുകളും അവര്‍ മാറി മാറി അണിഞ്ഞു. മിഞ്ചികളും മൂക്കുത്തികളും സ്റ്റൈലിലുപരി ഒരു ശീലം തന്നെയായി..
ഓണ്‍ലൈന്‍ സ്റ്റോറില്‍ കണ്ടുകൊതിച്ച പ്രിയപ്പെട്ട സ്റ്റേറ്റ്‌മെന്റ് ആഭരണത്തിനായി പണമെത്ര മുടക്കാനും സുന്ദരികള്‍ക്ക് മടിയില്ല. ഒസാനോ, ദ യെല്ലോ ഫ്രോഗ് തുടങ്ങി നിരവധി സ്റ്റോറുകളാണ് അതിമനോഹര ഡിസൈനുകളുമായി ഓണ്‍ലൈനില്‍ ഇടംപിടിച്ചിരിക്കുന്നത്.

Write A Comment

 
Reload Image
Add code here