പെണ്‍മനം മയക്കും വജ്രാഭരണങ്ങള്‍

Mon,Dec 12,2016


ആഭരണശേഖരത്തില്‍ ഒരു വജ്രം ഏതു സ്ത്രീയുടെയും സ്വപ്‌നമാണ്. ചെത്തിയെടുക്കുന്തോറും തിളക്കം വര്‍ധിക്കുന്ന വെളുത്ത കല്ലുകളാണു വജ്രങ്ങള്‍. പതിനെട്ടു കാരറ്റ് വൈറ്റ് ഗോള്‍ഡിലാണു വജ്രാഭരണങ്ങള്‍ തയാറാക്കുന്നത്. പതിനെട്ടു കാരറ്റ് ഗോള്‍ഡിനു കൂടുതല്‍ ബലമുള്ളതുകൊണ്ടു ഡയമണ്ട് സെറ്റ് ചെയ്താല്‍ പെട്ടെന്ന് ഇളകിപ്പോകില്ല. കളര്‍ സ്റ്റോണുകള്‍ കൂടി കൂട്ടിച്ചേര്‍ത്താണു ഡയമണ്ട് സെറ്റുകള്‍ ഉണ്ടാക്കുന്നത്. റൂബി, എമറാള്‍ഡ് എന്നിവ കൊണ്ടുണ്ടാക്കിയ വജ്രാഭരണങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ പെണ്‍മനസിനു കഴിയില്ലെന്നതു വാസ്തവം.
വിവാഹനിശ്ചയം, വിവാഹം എന്നിവയ്‌ക്കെല്ലാം ഇന്ന് ഒറ്റ പീസ് വജ്രാഭരണമെങ്കിലും ഉണ്ടാകും. അതാണ് ട്രെന്‍ഡ്. ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരാണു കൂടുതലായി വജ്രാഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കിലും ഹിന്ദു - മുസ്ലീം വിഭാഗക്കാരും ഇപ്പോള്‍ വജ്രാഭരണത്തിന്റെ ആരാധകരായി മാറിയിരിക്കുകയാണ്. വിവാഹവസ്ത്രത്തിനു യോജിക്കും വിധം ഗോള്‍ഡിലോ വൈറ്റ് ഗോല്‍ഡിലോ സെറ്റ് ചെയ്ത വജ്രാഭരണങ്ങള്‍ തെരഞ്ഞെടുക്കാം. ഡയമണ്ട് നെക്ലേസ്, കമ്മല്‍, ബ്രേസ്ലെറ്റ്, മോതിരം എന്നിവ ഉള്‍പ്പെടുന്ന ഒരു സെറ്റിന് ഒന്നര ലക്ഷം മുതല്‍ എട്ടു ലക്ഷം രൂപ വരെ വിലവരും.
ലൈറ്റ് വെയ്റ്റ് ഡയമണ്ട് സെറ്റാണ് വിവാഹ പാര്‍ട്ടികള്‍ കൂടുതലായും തെരഞ്ഞെടുക്കുന്നത്. സ്വര്‍ണത്തിന്റെ തൂക്കവും ഡയമണ്ടിന്റെ വലുപ്പവും കുറച്ചിട്ടുള്ള വജ്രാഭരണങ്ങള്‍ക്കാണ് ഇന്നു ഡിമാന്‍ഡ്. മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട വധുക്കള്‍ മാത്രമാണു ഹെവി ടൈപ്പ് വജ്രാഭരണങ്ങള്‍ ഉപയോഗിക്കുന്നത്. വളകളുടെ മുകള്‍ഭാഗത്തുമാത്രമായിരിക്കും ഡയമണ്ട് സെറ്റ് ചെയ്തിരിക്കുന്നത്. ഓവല്‍ ഷേപ്പിലുള്ള വളകളുടെ അടിഭാഗം പ്ലെയിന്‍ ആയിരിക്കും. ഗൗണിനൊപ്പം അണിയാന്‍ മോഡേണ്‍ ഡിസൈന്‍ തന്നെയാണ് ഏവര്‍ക്കും പ്രിയം.

Write A Comment

 
Reload Image
Add code here