സ്റ്റൈലന്‍ സാരിബ്ലൗസ്

Mon,Nov 28,2016


വിവിധ ഡിസൈനുകളിലുള്ള അതിമനോഹരങ്ങളായ റെഡിമെയ്ഡ് ബ്ലൗസുകളും വ്യത്യസ്ത ബോര്‍ഡറുകളുള്ള സാരികളുമാണ് സ്ത്രീകള്‍ക്കിടയിലെ ലേറ്റസ്റ്റ് ട്രെന്‍ഡ്. തുണിക്കടകളില്‍ നിന്ന് ഇവ ഒരുമിച്ചു വാങ്ങാന്‍ ആയിരങ്ങള്‍ മുടക്കേണ്ടി വരും. കാരണം പിന്നില്‍ കെട്ടുള്ള ലേറ്റസ്റ്റ് മോഡല്‍ ഡിസൈനര്‍ റെഡിമെയ്ഡ് ബ്ലൗസുകള്‍ക്കു മാത്രം 800 രൂപ വില വരും. കുറഞ്ഞ ചെലവില്‍ പലതരം ഡിസൈനര്‍ സാരികളും വ്യത്യസ്ത മാതൃകകളിലെ ബ്ലൗസുകളും തുന്നിയെടുക്കാം. ഇതിന് വില കൂടിയ സാരികളുടെ ലുക്ക് കിട്ടുകയും ചെയ്യും. 300 രൂപ മുതല്‍ ഷിഫോണ്‍, ക്രേപ്, ജോര്‍ജറ്റ് മെറ്റീരിയലുകളിലുള്ള സാരികള്‍ ഇന്ന് ലഭ്യമാണ്. ഇഷ്ടാനുസരണം വ്യത്യസ്ത ഡിസൈനുകളിലുള്ള ബ്ലൗസ് പീസുകള്‍ എപ്പോഴും ലഭിക്കണമെന്നില്ല. അതിനാല്‍ ചുരിദാര്‍ തുണിത്തരങ്ങളില്‍ നിന്നോ ദുപ്പട്ടയില്‍ നിന്നോ (റണ്ണിംഗ് മെറ്റീരിയലുകള്‍) ബ്ലൗസ്പീസുകള്‍ തെരഞ്ഞെടുക്കാം. സാരിയുടെ ബോര്‍ഡറിലും ഇതേ തുണി വച്ചുപിടിപ്പിക്കാം.
റണ്ണിംഗ് മെറ്റീരിയലുകള്‍ ആകുമ്പോള്‍ വളരെ വ്യത്യസ്തങ്ങളായ ഡിസൈനുകളില്‍ ലഭിക്കും. ബാത്തിക്, ടൈ ആന്‍ഡ് ടൈ, മ്യൂറല്‍ ചിത്രമാതൃക, കലംകാരി ഡിസൈന്‍ അങ്ങനെ പലതരം തുണിത്തരങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ജീന്‍സ് തുണിത്തരംകൊണ്ടും (ഡെനിം) വ്യത്യസ്ത ബ്ലൗസുകള്‍ തയ്ക്കാം.
പ്ലെയിന്‍ സാരികള്‍ ധരിക്കുമ്പോള്‍ ബ്ലൗസുകള്‍ നല്ല നിറപ്പകിട്ടുള്ളതോ ധാരാളം വര്‍ക്കുകള്‍ ചെയ്തതോ ആക്കി മാറ്റി ഷൈന്‍ ചെയ്യാം. മുന്നൂറു രൂപയുള്ള ഒരു ഷിഫോണ്‍ സാരികൊണ്ട് ഇങ്ങനെ എലഗന്റ് സ്റ്റൈല്‍ തീര്‍ക്കാം.

Write A Comment

 
Reload Image
Add code here