പുലിമുരുകന്റെ ചെരിപ്പും ഹിറ്റ്

Fri,Nov 04,2016


മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ബ്രഹ്മാണ്ഡ ചലച്ചിത്രം പുലിമുരുകന്‍ ഇപ്പോഴും നിറഞ്ഞ സദസില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. പുലിയൂര്‍ ഗ്രാമത്തില്‍ ഇറങ്ങുന്ന പുലിയുടെ അന്തകനാണു മുരുകന്‍. പ്രിയതാരത്തിന്റെ അനായാസ മെയ്‌വഴക്കം ഒരിക്കല്‍ക്കൂടി തെളിയിച്ച ചിത്രം ഇറങ്ങിയതോടെ ഡബ്‌സ്മാഷുകളുടെയും പുലിമുരുകനെ അനുകരിച്ചുള്ള വിഡിയോകളുടെയും ബഹളമായിരുന്നു. ഇപ്പോഴിതാ ആ പട്ടികയിലേക്ക് പുതിയ ഒന്നു കൂടി, ചിത്രത്തില്‍ മുരുകന്‍ ധരിക്കുന്ന കിടിലന്‍ ചെരിപ്പും ആരാധകര്‍ക്കിടയില്‍ സ്റ്റാര്‍ ആയിരിക്കുകയാണ്.
ബ്രാന്‍ഡിന്റെ പേരോടുകൂടിയുള്ള ചെരിപ്പിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്. കാല്‍പാദം മുഴുവനായി കവര്‍ ചെയ്ത് വശത്തുനിന്നും പുറകിലേക്കൊരു നീളന്‍ സ്ട്രാപ്പോടു കൂടിയതാണ് ഈ ചെരിപ്പ്. ചിത്രത്തിലെ മിക്ക രംഗങ്ങളിലും ചെരിപ്പിന്റെ സാന്നിധ്യം കാണാവുന്നതാണ്. പുലിയെ പിടിക്കാന്‍ മുരുകന്‍ ധരിച്ച ആ യമണ്ടന്‍ ചെരിപ്പിനുവേണ്ടി ആരാധകര്‍ മുറവിളി കൂട്ടുകയാണെന്നാണു സംസാരം. എന്തായാലും മുരുകന്റെ കാലടികള്‍ക്ക് ഊര്‍ജം പകര്‍ന്ന ചെരിപ്പുകള്‍ നാട്ടിലെ പയ്യന്‍സിനിടയിലും വൈറലാകുമോ എന്നു കണ്ടറിയാം.

Write A Comment

 
Reload Image
Add code here