സാരികളിലും ദീപാവലി സ്‌പെഷല്‍

Fri,Nov 04,2016


ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇനി നിറങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണ് എന്നു തെളിയിക്കുകയാണ് ഡല്‍ഹിയില്‍ നടന്ന ആമസോണ്‍ ഫാഷന്‍ വീക്ക്. ദീപാവലി സ്‌പെഷല്‍ സാരികളുമായാണ് ആമസോണ്‍ ഫാഷന്‍ വീക്കില്‍ സുന്ദരികള്‍ ചുവടു വച്ചത്. ഏറെ പ്രത്യേകതകളുള്ള ഡിസൈനര്‍ ആന്‍ഡ് നോണ്‍ ഡിസൈനര്‍ സാരികള്‍ ദീപാവലി എന്ന ഉത്സവം ലക്ഷ്യമാക്കി മാത്രം തയ്യാറാക്കിയവയാണ്.
വ്യത്യസ്തമായ കളര്‍ തീം, മിക്‌സ് വര്‍ക്കുകള്‍, ഹാന്‍ഡ് പ്രിന്റ് എന്നിവയൊക്കെയാണ് ദീപാവലി സ്‌പെഷല്‍ സാരികളുടെ പ്രത്യേകതകള്‍. സ്വതസിദ്ധമായ ചെറിയ വര്‍ക്കുകളില്‍ നിന്നും മോചനം നേടി വന്‍ മാറ്റത്തോടെയാണ് ഹാന്‍ഡ്‌ലൂം സാരികള്‍ അവതരിപ്പിക്കപ്പെട്ടത്. ഒപ്പം മഹേശ്വരി, ബംഗല്‍പുരി സില്‍ക്ക് സാരികള്‍, ബനാറസ് സാരികള്‍ എന്നിവയും പുതിയ ഡിസൈനുകളുമായി രംഗത്തെത്തി. സില്‍ക്ക് സാരികളില്‍ ഇളം നിറവും വലിയ ബോഡറുകളുമാണ് ദീപാവലിക്ക് ഇണങ്ങുന്നതെന്നാണ് ഫാഷന്‍ ലോകം വിലയിരുത്തുന്നത്. ഒപ്പം ഹാന്‍ഡ് വര്‍ക്കുകളില്‍ കടും നിറത്തിലുള്ള ഷിഫോണ്‍ സാരികളും മള്‍ട്ടിപ്പിള്‍ നിറങ്ങളില്‍ ബോര്‍ഡര്‍ ഇല്ലാത്ത സാരികളും ദീപാവലിയെ മനോഹരമാക്കാന്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.
മള്‍ട്ടികളര്‍ സില്‍ക്ക് സാരികള്‍ തന്നെയായിരുന്നു റാംപിലെ താരങ്ങള്‍. കേരള വിപണിയില്‍ ഇത്തരം സാരികള്‍ തരംഗമായി വരുന്നു എന്നതും ശ്രദ്ധേയമാണ്.

Write A Comment

 
Reload Image
Add code here