മാഹിനി അനാര്‍ക്കലി

Mon,Oct 24,2016


കാലം കുറേയായി കളം നിറഞ്ഞ് കളിക്കുകയാണ് അനാര്‍ക്കലി. പുതുമകള്‍ മാറിമറിയുന്ന ഫാഷന്‍ലോകത്ത് പുതുമകളെ ചേര്‍ത്തുപിടിച്ച് പഴമയുടെ പ്രൗഡി തെല്ലും ചോരാതെ നിത്യഹരിതമായി നിലനില്‍ക്കുകയാണവള്‍. വെസ്റ്റേണ്‍ ഗൗണിന് ഒരു പകരം വയ്പാണ് ഫ്‌ളോര്‍ ലങ്ത് അനാര്‍ക്കലിയെന്നു പറയാം. ഫ്‌ളാറ്ററിംഗ് ആന്റ് ഫ്രീ ഫ്‌ളോയിംഗ് ആണ് പുതുമോടിയിലുള്ള അനാര്‍ക്കലി. ഭംഗിയും പ്രൗഡിയും ഏറുംവിധം അലങ്കാരത്തുന്നലും ജുവല്‍ഡ് നെക്ക് ലൈനും നിറയുന്നു.
ലാക്‌മെ വിന്റര്‍ ഫെസ്റ്റീവ് സീസണ്‍ 2016ല്‍ മനീഷ് മല്‍ഹോത്രയും സബ്യസാചിയും അനാര്‍ക്കലിയുടെ കൈപിടിച്ചാണ് റാംപിലെത്തിയത്. ഹെവി എംബ്രോയിഡറിയും ജുവലറിയുമെല്ലാം ചേര്‍ത്ത് മോടിപിടിപ്പിച്ച അനാര്‍ക്കലിയാണ് മനീഷ് മല്‍ഹോത്ര റാംപില്‍ എത്തിച്ചത്. അതേസമയം അനാര്‍ക്കലിയുടെ പ്രിയതോഴനായ സബ്യസാചി മുഖര്‍ജിയാകട്ടെ ബെല്‍റ്റഡ് അനാര്‍ക്കലിയാണ് അവതരിപ്പിച്ചത്. ഒപ്പം ഫ്‌ളോറല്‍ പ്രിന്റ്‌സും സോളിഡ് നിറങ്ങളും ദുപ്പട്ടയും സബ്യസാചി കളക്ഷന്റെ പ്രത്യേകതയായി. ഫ്‌ളെയേഡ് ഷരാര പാന്റ്‌സിനൊപ്പവും മറ്റു ചില ഡിസൈനര്‍മാര്‍ അനാര്‍ക്കലിയെ രംഗത്തെത്തിക്കുന്നു.
അനാര്‍ക്കലിയുടെ ഹെവിപാറ്റേണില്‍ ശരീരത്തിന്റെ അഴകളവുകള്‍ മുക്കിക്കളയാന്‍ ഇഷ്ടമില്ലാത്തവര്‍ക്കുവേണ്ടി വെയ്സ്റ്റ് കട്ട്ഔട്ട്‌സ് ചേരുന്ന വിധത്തിലുള്ള അനാര്‍ക്കലിയും കളത്തിലുണ്ട്. ദുപ്പട്ട ഒഴിവാക്കി ജാക്കറ്റ് പരീക്ഷിക്കുന്നവരുമുണ്ട്.

Write A Comment

 
Reload Image
Add code here