ട്രെന്‍ഡി ആയി മൂക്കുത്തി

Tue,Oct 11,2016


തനി നാടന്‍ പെണ്‍കുട്ടികളുടെ കുത്തകയായിരുന്ന മൂക്കുത്തി ന്യൂജന്‍പെണ്‍കുട്ടികളില്‍ തരംഗമായി മാറിയിരിക്കുന്നു. പണ്ടൊക്കെ നാടന്‍ വേഷങ്ങളുടെ കൂടെ അണിഞ്ഞിരുന്ന മൂക്കുത്തി ഇപ്പോള്‍ ജീന്‍സിനും ടോപ്പിനുമൊപ്പം അണിയുന്നതാണ് ഫാഷന്‍ ട്രെന്‍ഡ്. വസ്ത്രം ഏതുമായികൊള്ളട്ടെ അതിനനുസരിച്ചുള്ള മൂക്കുത്തി ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ലൈലാക്ക് ബ്ലൂ, പിസ്ത ഗ്രീന്‍, ലെമണ്‍ യെല്ലോ, എന്നിങ്ങനെ വിവിധ നിറങ്ങളില്‍ കല്ലുപതിപ്പിച്ച മൂക്കുത്തികളാണ് വിപണിയില്‍ കൂടുതല്‍ വിറ്റഴിയുന്നത്. ഫാന്‍സി ടൈപ്പിന്റെ ശ്രേണിയില്‍ സ്റ്റാര്‍,
കാര്‍ട്ടൂണ്‍ കാരക്‌ടേഴ്‌സ്, പൂച്ച, പട്ടി, പക്ഷികള്‍ എന്നിവ ധാരാളമുണ്ട്. കറുപ്പും വെളുപ്പും നിറങ്ങളിലുള്ള പേള്‍ മൂക്കുത്തികളും റിംഗ് ടൈപ്പ് മൂക്കുത്തികളുമാണ് മറ്റ് ആകര്‍ഷണങ്ങള്‍. മുമ്പ് മൂക്ക് കുത്തുന്നത് വേദന നിറഞ്ഞ അനുഭവമായിരുന്നു. അതിനാല്‍ പലരും അതില്‍ നിന്ന് പിന്‍മാറിയിരുന്നു. എന്നാല്‍ മൂക്ക് കുത്താതെ തന്നെ മൂക്കില്‍ ഒട്ടിച്ച് നിറുത്താന്‍ കഴിയുന്ന പ്രസിംങ് ടൈപ്പ് മൂക്കുത്തികള്‍ വിപണിയില്‍ വന്നതോടുകൂടി ഇത്തരം മൂക്കുത്തികള്‍ക്ക് ആവശ്യക്കാരേറി. പെണ്‍കുട്ടികള്‍ക്കിടയില്‍ ഹിറ്റായ പ്രസിംങ് ടൈപ്പ് മൂക്കുത്തികള്‍ 15 രൂപ മുതല്‍ ലഭ്യമാണ്.
ഇപ്പോള്‍ സിനിമയിലും മൂക്കുത്തി തരംഗമാണ്. സിനിമയില്‍ മുക്കുത്തി അണിഞ്ഞ നായികമാര്‍ വന്നതോടുകൂടി പെണ്‍കൊടികളുടെ മനസില്‍ മുക്കുത്തിയോടുള്ള താല്‍പര്യം ഇരട്ടിയായി. സ്വര്‍ണത്തില്‍ തുടങ്ങിയ മൂക്കുത്തിയുടെ സൗന്ദര്യ പരീക്ഷണം ഡയമണ്ടും കഴിഞ്ഞ് ഇപ്പോള്‍ വെള്ളി വരെയെത്തി. മുന്‍പ് ചെറിയ മൂക്കുത്തികളായിരുന്നു ഫാഷന്‍ രംഗത്തെ താരങ്ങളെങ്കില്‍ ഇപ്പോള്‍ വലിയ മൂക്കുത്തികള്‍ക്കായി മേധാവിത്വം.

Write A Comment

 
Reload Image
Add code here