സ്‌കാര്‍ഫ് മാജിക്

Tue,Sep 27,2016


നിങ്ങള്‍ക്ക് കളര്‍ഫുള്‍ ഡ്രസ്സിങ്ങിനോട് വൈമനസ്യം ഉണ്ടെങ്കില്‍ അതിനുള്ള ഒരു സരളമായ പ്രതിവിധിയാണ് സ്‌കാര്‍ഫ് എന്ന കുഞ്ഞന്‍. തണുപ്പുകാലത്തേക്കു മാത്രം മാറ്റിവെച്ചിരിക്കുന്ന സ്‌കാര്‍ഫിനെ നമുക്ക് എല്ലാ ഡിസൈനും ചേര്‍ന്ന ഒരു ഫാഷന്‍ ടൂള്‍ ആയി മാറ്റാം. നിങ്ങളുടെ മൊത്തത്തിലുള്ള ഡ്രസ്സിങ് ആകര്‍ഷകമാക്കുന്നതിനോടൊപ്പം ഇത് മുഖത്തിന് ഒരു പ്രത്യേക ലുക്ക് നല്‍കുന്നു.
സ്‌ക്വയര്‍, റെക്ടാംഗിള്‍ ഷേപ്പുകളില്‍ ലഭിക്കുന്ന സ്‌കാര്‍ഫ്‌സ് പല കളര്‍ കോമ്പിനേഷനുകളിലും പ്രിന്റുകളിലും ലഭ്യമാണ്. സ്‌കേര്‍ട്ട് ആന്‍ഡ് ടോപ്പ്, പലാസോ ആന്‍ഡ് ടോപ്പ് ഡ്രസ്സ്, കമ്മീസ് എന്നിങ്ങനെ ഏതുതരം കോമ്പിനേഷന്റെ കൂടെയും വളരെ ക്രിയേറ്റീവ് ആയി ഡ്രേപ് ചെയ്യാവുന്നതാണ്. പ്ലെയിന്‍ വൈറ്റ് ഡ്രസ്സിന് ഒരു കളര്‍ഫുള്‍ സ്‌കാര്‍ഫ് പെര്‍ഫെക്ട് ബാലന്‍സിങ് നല്‍കും. ഹാന്‍ഡ് ബാഗിന്റെ ഹാന്‍ഡിലില്‍ സില്‍ക്ക് സ്‌കാര്‍ഫ് കൊണ്ടുള്ള ഒരു ചെറിയ കെട്ടോ ബോയോ അതിന്റെ ആകെയുള്ള ലുക്കിനെ മാറ്റിമറിക്കും. കൈത്തണ്ടയിലെ ബ്രേസ്ലറ്റ് ആയോ തലയിലെ ഹെഡ് ബാന്‍ഡ് ആയോ ഒക്കെ ഇതിന് രൂപമാറ്റം വരുത്താം.

Write A Comment

 
Reload Image
Add code here