ക്രോപ്പ് ടോപ്പ്

Tue,Sep 27,2016


ഫാഷന്‍ ലോകത്തെ ഏറ്റവും പുത്തന്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ് ക്രോപ്പ് ടോപ്പ്. ഇത് നമുക്ക് പാര്‍ട്ടി വെയറായും കാഷ്വല്‍ വെയറായും മാത്രമല്ല ഫോര്‍മല്‍ വെയറായിവരെ ധരിക്കാവുന്നതാണ്. കല്യാണമാകട്ടെ, സാധാരണ ഫങ്ഷനാകട്ടെ ഇന്ന് യുവതികളുടെ ഹരമാണ് ക്രോപ്പ് ടോപ്പ്. വിപണിയിലെ ഈ പുതുതരംഗം പല ഡിസൈനുകളിലും ഇന്ന് ലഭ്യമാണ്. സ്ലീവ് ലെങ്തിലും കോളറിലും ഷോള്‍ഡര്‍ ടൈപ്പിലും മെറ്റീരിയലിലും പരീക്ഷണങ്ങള്‍ സാധ്യമാണ്. ഫോള്‍ഡ് ഓവര്‍, റഫിള്‍ ടൈപ്പ്, സ്പഗറ്റി സ്ട്രാപ്പ്, ട്രേപ്പ്ഡ് ക്രോസ് ഓവര്‍, അസിമട്രിക് ഹെംലൈന്‍ എന്നീ വൈവിധ്യങ്ങളിലും ഇത് ലഭ്യമാണ്.
ഇതിന്റെ കൂടെ പലാസോ, പാന്റ്, ഹൈ വെയിസ്റ്റ് സ്‌കര്‍ട്ട് ജീന്‍സ്, ടു ടു സ്‌കര്‍ട്ട് എന്നിവ ധരിക്കാവുന്നതാണ്. ഇതോടൊപ്പം സ്‌കേയിറ്റര്‍ സ്‌കര്‍ട്ട്, മാക്‌സി സ്‌കര്‍ട്ട്, ക്യുലറ്റ് എന്നിവയും യോജിച്ച് പോകുന്നവയാണ്. ക്രോപ്പ് ടോപ്പ് കൂടുതലും പാര്‍ട്ടി വെയറായാണ് കണ്ടുവരുന്നത്. ഇതിനെ ത്രെഡ് എംബ്രോയിഡറിയും സര്‍ദോസിയും മിറര്‍ വര്‍ക്കും ഒക്കെക്കൊണ്ട് മോടിപിടിപ്പിക്കാവുന്നതാണ്. നമ്മുടെ നാട്ടില്‍ ഇതിന്റെ ജോഡിയായി സാധാരണ കണ്ടുവരുന്നത് ദോത്തി പാന്റ്‌സ്, ഫ്‌ളെയേര്‍ഡ് സ്‌കര്‍ട്ട്, പലാസോ എന്നിവയാണ്.

Write A Comment

 
Reload Image
Add code here