ഓണക്കോടിയിലും വെസ്റ്റേണാകാം

Sat,Sep 17,2016


ഓണത്തിനു സാരിയും ദാവണിയും ലോങ് സ്‌കേര്‍ട്ടുമൊക്കെയിട്ടു മടുത്തെങ്കില്‍ ഇത്തവണ അല്‍പം വെസ്റ്റേണാകാം. ജീന്‍സും മിനി സ്‌കര്‍ട്ടും ഓണാഘോഷത്തിന്റെ ഭാഗമാക്കാന്‍ അല്‍പം ക്രീയേറ്റിവിറ്റി കൂടി തുന്നിച്ചേര്‍ത്താല്‍ മതി. പഴമയുടെ പ്രൗഢിയും പുതുമയുടെ കംഫര്‍ട്ടും ചേര്‍ന്ന നാലു ഡിസൈനുകള്‍.
ഷീത്ത് സ്‌കേര്‍ട്ട്
ടിഷ്യു മെറ്റീരിയലും പേസ്റ്റല്‍ ഷേഡ് സിഗ് സാഗ് എംബ്രോയ്ഡറി മെറ്റീരിയലും ചേര്‍ത്ത ഷീത്ത് സ്‌കേര്‍ട്ടും സൈഡ് കോളര്‍ ടോപ്പും.
ക്രോപ് ടോപ്പും പട്യാലയും
ബ്രോഡ് ബാന്‍ഡ് പട്യാലയും ഇകത് മെറ്റീരിയലില്‍ ത്രീ ഫോര്‍ത് സ്ലീവുള്ള ക്രോപ് ടോപ്പും.
ജീന്‍ ടോപ്പ്
ടിഷ്യു മെറ്റീരിയലില്‍ ചുരുക്കുകളോടുകൂടിയ വി കട്ട് ജീന്‍ ടോപ്പ്. 3ഡി വെല്‍വെറ്റ് മെറ്റീരിയലിലിലാണ് സ്ലീവും റൗണ്ട് കോളറും.
മാക്‌സി ഡ്രസ്
ഗ്രീന്‍ സില്‍ക്ക് മെറ്റീരിയലില്‍ ഫ്രണ്ട് ഓപ്പണ്‍ സ്‌ലിറ്റുള്ള മാക്‌സി ഡ്രസ്. അല്‍പം കുട്ടിത്തം തോന്നാന്‍ സീക്വന്‍സ്ഡ് ഗോള്‍ഡന്‍ ഫ്‌ലാറ്റ് കോളറും.

Write A Comment

 
Reload Image
Add code here