ഡിസൈനര്‍ ഓണപ്പുടവ
Sat,Sep 17,2016

പൂരവും കുടമാറ്റവും മലയാളിയുടെ ഗൃഹാതുരതയാണ്. മറ്റുനാട്ടുകാര്‍ക്കും ആനയുണ്ടെങ്കിലും നെറ്റിപ്പട്ടവും കുടയും ചൂടിയ ആന നമ്മുടെ സ്വന്തം. പൂര്‍ണിമ ഇന്ദ്രജിത്തിന്റെ ഓണം ഡിസൈനര്‍ കലക്ഷന്‍ 'ആനച്ചന്തം' പൂര്‍ണമായും ബാലരാമപുരം കൈത്തറിയിലാണ്. ഹാന്‍ഡ് എംബ്രോയ്ഡറിയിലും മെഷീന് എംബ്രോയ്ഡറിയിലും ഇവ ലഭ്യമാണ്. അമ്മ സാരിയുടുക്കുമ്പോള്‍ ഞാനും സാരി തന്നെ ഉടുക്കണോ എന്നു മടിക്കുന്ന ചെറുപ്പക്കാരെ ലക്ഷ്യമിട്ട് കൈത്തറിയില്‍ തന്നെയുള്ള ഇന്തോ വേസ്റ്റേണ്‍ ഡിസൈനര്‍ കലക്ഷനും ഒരുക്കിയിട്ടുണ്ട്. കട്ടുകളും പാറ്റേണുകളുമാണ് വസ്ത്രങ്ങളുടെ പ്രത്യേകത. ''ഫ്ലോറല്‍ മോട്ടിഫുകള്‍ എപ്പോള്‍ വേണമെങ്കിലും ചെയ്യാം. ആനയെ തിരഞ്ഞെടുത്തത് സോഷ്യല്‍ റെലവന്സു കൂടി ഉദ്ദേശിച്ചാണ്. കേരള കസവുസാരിയെന്നാല് ഓഫ് വൈറ്റ് ഗോള്‍ഡന്‍ കോംബിനേഷനാണ്. കസവു സാരിയില്‍ പരീക്ഷണങ്ങള്‍ പലതും നടത്തുന്നതു കൊള്ളാമെങ്കിലും തനിമ നഷ്ടമാക്കരുത്. കാഞ്ഞിരമറ്റം ഹന്‍ഡ്ലൂം കോര്‍പറേറ്റീവ് സൊസൈറ്റിയിലാണ് ആനച്ചന്തം കലക്ഷന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്''- പൂര്‍ണിമ ഇന്ദ്രജിത്ത് പറയുന്നു.